Quantcast

കമോൺ കേരളയെ പ്രതീക്ഷാപൂർവം ഉറ്റുനോക്കി​ ബിസിനസ്​ രംഗത്തെ പ്രമുഖർ

MediaOne Logo

Jaisy

  • Published:

    24 May 2018 4:01 PM GMT

കമോൺ കേരളയെ പ്രതീക്ഷാപൂർവം ഉറ്റുനോക്കി​ ബിസിനസ്​ രംഗത്തെ പ്രമുഖർ
X

കമോൺ കേരളയെ പ്രതീക്ഷാപൂർവം ഉറ്റുനോക്കി​ ബിസിനസ്​ രംഗത്തെ പ്രമുഖർ

കേരളത്തിന്റെ സാധ്യതകൾ അറബ്​ ലോകത്തിനു പരിചയപ്പെടുത്തുന്ന ഏറ്റവും വിപുലമായ മേളയെന്ന പ്രത്യേകത കൂടിയുണ്ട്​ 'കമോൺ കേരള'ക്ക്.

കേരളത്തെ തനതു രീതിയിൽ പുനരാവിഷ്​കരിക്കുന്ന ഗൾഫ്​ മാധ്യമം 'കമോൺ കേരള' മേളയെ പ്രതീക്ഷാപൂർവം ഉറ്റുനോക്കുകയാണ്​ ബിസിനസ്​ രംഗത്തെ പ്രമുഖർ. കേരളത്തിന്റെ സാധ്യതകൾ അറബ്​ ലോകത്തിനു പരിചയപ്പെടുത്തുന്ന ഏറ്റവും വിപുലമായ മേളയെന്ന പ്രത്യേകത കൂടിയുണ്ട്​ 'കമോൺ കേരള'ക്ക്. വിപണന മേള, സംരംഭകത്വ ശിൽപശാല, ബിസിനസ്​ കോൺക്ലേവ്​, ഭക്ഷണത്തെരുവുകൾ, കലാസാംസ്കാരിക പ്രകടനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ്​ 'കമോൺ കേരള' ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്​. വ്യവസായ ലോകം താൽപര്യപൂർവമാണ്​ മേളയെ ഉറ്റുനോക്കുന്നത്​.

​പ്രഥമ ഇൻഡോ അറബ്​ വിമൺ എൻട്രപ്രണർഷിപ്പ്​ അവാർഡ്​, മലയാളി ജീനിയസ്​ പുരസ്കാരം എന്നിവയും മേളയോടനുബന്ധിച്ച്​ വിതരണം ചെയ്യും. ശൈഖ അംന, റഷ ദൻഹാനി, ഷഫീനയൂസുഫലി എന്നിവരാണ്​ വനിതാ സംരംഭക പുരസ്കാര ജേതാക്കൾ.ഡോ. റീന, ലിസ മായിൻ എന്നിവർക്കാണ്​ മികച്ച മലയാളി സംരംഭകർക്കുള്ള പുരസ്കാരം. ഷാർജ ചേംബർ ഒഫ്​ കൊമേഴ്സ്​ ആന്റ്​ ഇൻഡസ്ട്രിയുടെ കൂടി പങ്കാളിത്തത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ കേരളത്തിൽ നിന്നും ഗൾഫ്​ രാജ്യങ്ങളിൽ നിന്നുമായി നൂറുകണക്കിന്​ വാണിജ്യ സാംസ്കാരിക പ്രമുഖരും സ്ഥാപനങ്ങളും കൈകോർക്കുന്നുണ്ട്​. കുടുംബശ്രീ ഉൾപ്പെടെ കേരളത്തിന്റെ ജനപ്രിയ സംരംഭങ്ങൾക്ക്​ ലഭിക്കുന്ന ആദ്യ ആഗോള വേദികൂടിയാകുമിത്​.

TAGS :

Next Story