Quantcast

സലാല ഇന്ത്യൻ സ്കൂളിൽ പുതിയ അധ്യയന വർഷത്തിന് തുടക്കം

MediaOne Logo

Jaisy

  • Published:

    24 May 2018 3:48 PM IST

പുതുതായി ഈടാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഇന്‍ഫ്രാ സ്ട്രക്ചര്‍ ഫീസ് ഈടാക്കാതെയാണ് അധ്യയനം ആരംഭിച്ചിട്ടുള്ളത്

സലാല ഇന്ത്യൻ സ്കൂളിൽ പുതിയ അധ്യയന വർഷത്തിന് തുടക്കമായി . പുതുതായി ഈടാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഇന്‍ഫ്രാ സ്ട്രക്ചര്‍ ഫീസ് ഈടാക്കാതെയാണ് അധ്യയനം ആരംഭിച്ചിട്ടുള്ളത്.

യു.കെ.ജി ഒഴികെ മുഴുവൻ ക്ലാസുകളിലെയും അധ്യയനം ഇന്നാരംഭിച്ചു.യു.കെ.ജി ക്ലാസുകൾ ഏപ്രിൽ നാലിനാണ് ആരംഭിക്കുക. പരീക്ഷക്കി ശേഷം രണ്ടാഴ്ചത്തെ അവധി കഴിഞ്ഞാണ് ഇന്ന് സ്കൂൾ തുറന്നത്. പുതിയ ക്ലാസുകളിലേക്ക് കുട്ടികളെ സ്വീകരിക്കുന്നതിന് മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ഡോ:ഡെബാഷിഷിന്റെ യും പ്രിൻസിപ്പൽ ടി.ആർ.ബ്രൗണിന്റെയും നേത്രത്വത്തിൽ വലിയ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. പുതിയ അഡ്മിഷൻ കാരിൽ നിന്ന് ഈടാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഇന്‍ഫ്രാ സ്ട്രക്ചര്‍ ഫീസ് ഇതുവരെ വാങ്ങിയിട്ടില്ല. ഇത് ഒഴിവാക്കിയോ എന്ന കാര്യം ഉത്തരവാദിത്തപ്പെട്ടവർ സ്ഥിതീകരിക്കുന്നുമില്ല.

ഇന്‍ഫ്രാ സ്ട്രക്ചര്‍ ഫീസ് ഒഴിവാക്കിയ നടപടി സ്വാഗതാർഹമാണ്. ബോർഡ് ഈ തീരുമാനത്തിൽ ഉറച്ച് നില്ക്കുമെന്നാണ് കരുതുന്നത്.ഇപ്പോഴത്തെ സാഹചര്യത്തിൽ രക്ഷിതാക്കളെ പ്രയാസപ്പെടുത്തുന്ന ഒരു നടപടിയും ഉണ്ടാവാൻ പാടില്ലാത്തതാണ്. ഫീസില്ലാതെ ഒരു കുട്ടിയുടെയും വിദ്യാഭ്യാസം മുടങ്ങില്ലെന്ന ബോർഡ് ചെയർമാന്റെ പ്രസ്താവന എല്ലാവരും വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്.

TAGS :

Next Story