Quantcast

റോഹിങ്ക്യകള്‍ക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാൻ അടിയന്തര നടപടിയുണ്ടാവണമെന്ന് കുവൈത്ത്​ പ്രധാനമന്ത്രി

MediaOne Logo

Jaisy

  • Published:

    25 May 2018 7:05 PM GMT

റോഹിങ്ക്യകള്‍ക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാൻ അടിയന്തര നടപടിയുണ്ടാവണമെന്ന് കുവൈത്ത്​ പ്രധാനമന്ത്രി
X

റോഹിങ്ക്യകള്‍ക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാൻ അടിയന്തര നടപടിയുണ്ടാവണമെന്ന് കുവൈത്ത്​ പ്രധാനമന്ത്രി

ന്യൂയോർക്കിലെ യു.എൻ ആസ്​ഥാനത്ത്​ ഐക്യരാഷ്​ട്രസഭയുടെ 72 ാമത് പൊതു സമ്മേളനത്തിൽ അമീർ ശൈഖ് സബാഹ് അൽ അഹ്​മദ് അൽ ജാബിർ അസ്സബാഹിനെ പ്രതിനിധീകരിച്ചുകൊണ്ട് പ്രസംഗിക്കവെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്

മ്യാൻമറിലെ രാഖൈൻ പ്രവിശ്യയിൽ റോഹിങ്ക്യൻ മുസ്​ലിംകൾക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാൻ അടിയന്തര നടപടിയുണ്ടാവണമെന്ന് കുവൈത്ത്​ പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ് ആവശ്യപ്പെട്ടു. ന്യൂയോർക്കിലെ യു.എൻ ആസ്​ഥാനത്ത്​ ഐക്യരാഷ്​ട്രസഭയുടെ 72 ാമത് പൊതു സമ്മേളനത്തിൽ അമീർ ശൈഖ് സബാഹ് അൽ അഹ്​മദ് അൽ ജാബിർ അസ്സബാഹിനെ പ്രതിനിധീകരിച്ചുകൊണ്ട് പ്രസംഗിക്കവെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്​.

ഒരു ജനവിഭാഗത്തിന് ലഭിക്കേണ്ട മാന്യമായ ജീവിതവും മനുഷ്യാവകാശങ്ങളുമാണ് മ്യാൻമർ ഭരണകൂടവും ബുദ്ധിസ്​റ്റുകളും റോഹിങ്ക്യകൾക്ക് തടയുന്നത്. കാര്യങ്ങൾ ഈ നിലയിലെത്തിയിട്ടും ഇൗ വിഷയത്തിൽ അന്താരാഷ്​ട്രതലത്തിൽ ശക്തമായ ഇടപെടൽ ഉണ്ടാവാത്തതിൽ അദ്ദേഹം ഉത്​കണ്​ഠ പ്രകടിപ്പിച്ചു. ഫലസ്​തീൻ ജനതക്കെതിരെ മനുഷ്യത്വരഹിതമായ ക്രൂരതകളാണ് ഇസ്രായേൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. 1967ൽ ആരംഭിച്ച കുടിയേറ്റം ശക്തമാക്കാനും കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുമാണ് ഇസ്രയേൽ ശ്രമം. മസ്​ജിദുൽ അഖ്സയുടെ പവിത്രത കളങ്കപ്പെടുത്തുന്ന നിലയിൽ ഏറ്റവും അവസാനം നടത്തിയ അതിക്രമങ്ങൾ ഇതിന്റെ ഭാഗമാണ്. മേഖലയിൽ സമാധാനം പുനഃസ്​ഥാപിക്കുന്നതിന്​ വേണ്ടി യു.എൻ തലത്തിൽ രൂപപ്പെടുത്തിയ എല്ലാ കരാറുകളെയും കാറ്റിൽ പറത്തിയ അനുഭവമാണ് ഇസ്രായേലിന്റേത്. ശക്തമായ നടപടിയിലൂടെ മേഖലയിൽ സ്ഥിരം സമാധാനം ഉണ്ടാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭീകരവാദവും തീവ്രവാദവും ലോകത്തിന് ഭീഷണിയായി മാറിയ സാഹചര്യത്തിൽ അതിനെതിരെ കൂട്ടായ ശ്രമങ്ങളാണ് ഉണ്ടാവേണ്ടത്​. സിറിയൻ വിഷയത്തിന് ഇനിയും പരിഹാരം കാണാൻ സാധിക്കാത്തതിൽ ദുഃഖം രേഖപ്പെടുത്തിയ ശൈഖ് ജാബിർ ഇക്കാര്യത്തിൽ യു.എൻ എടുക്കുന്ന എല്ലാ തീരുമാനങ്ങൾക്കും കുവൈത്തിന്റെ പിന്തുണയുണ്ടാകുമെന്ന് വ്യക്തമാക്കി. ഖത്തറുമായി ബന്ധപ്പെട്ട് ജി.സി.സിയിലുണ്ടായ പ്രധിസന്ധികൾക്ക് സമവായത്തിലൂടെയാണ് പരിഹാരം കാണേണ്ടത്. ഇക്കാര്യത്തിൽ കുവൈത്ത്​ അമീർ നടത്തിക്കൊണ്ടിരിക്കുന്ന മധ്യസ്​ഥ ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച രാജ്യങ്ങൾക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നല്ല ബന്ധത്തിലൂടെയും സൗഹൃദത്തിലൂടെയും മറ്റ് രാജ്യങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാൻ ഇറാൻ തയാറാവണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു. മേഖലയിലെ സുരക്ഷയും സുസ്​ഥിരതയും അപകടത്തിലാക്കുന്ന എല്ലാ ​നടപടികളും തിരസ്​കരിക്കുന്നതിനെ അടിസ്​ഥാനമാക്കിയായിരിക്കും ഇറാനോടുള്ള ബന്ധം. അന്താരാഷ്​ട്ര നിയമങ്ങൾക്കും യു.എൻ ചാർട്ടറിനും അനുസൃതവും മേഖലയിലെ ജനങ്ങളും സുരക്ഷക്കും സമാധാനത്തിനുമുള്ള പ്രവൃത്തികൾക്കുള്ള നടപടികളും പരിഗണിച്ചായിരിക്കും അതെന്നും പ്രധാനമന്ത്രി പറഞ്ഞു.

TAGS :

Next Story