കുവൈത്തിൽ 30 വയസ് തികയാത്ത ഡിപ്ലോമ- ബിരുദധാരികള്‍ക്ക് തൊഴിൽ വിസയില്ല

കുവൈത്തിൽ 30 വയസ് തികയാത്ത ഡിപ്ലോമ- ബിരുദധാരികള്‍ക്ക് തൊഴിൽ വിസയില്ല
പഠനത്തിന് ശേഷം മതിയായ തൊഴിൽ പരിശീലനം നാട്ടിൽനിന്ന് ലഭിച്ചവരെ മാത്രം റിക്രൂട്ട് ചെയ്യുന്നതിലൂടെ രാജ്യത്തെ തൊഴിൽ വിപണിയിൽ വ്യാപകമായ ക്രമീകരണം വരുത്താനാണു പുതിയ ഉത്തരവിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.
കുവൈത്തിൽ 30 വയസ്സ് തികയാത്ത ഡിപ്ലോമ- ഡിഗ്രി ഹോൾഡർമാർക്കു തൊഴിൽ വിസ അനുവദിക്കില്ല. മാൻപവർ അതോറിറ്റിയാണ് വിദേശത്തു നിന്ന് യോഗ്യരായ ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിന് പ്രായപരിധി നിർബന്ധമാക്കിയത്. ഉത്തരവ് അടുത്തവർഷം ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിലാകും.
ഡിപ്ലോമയോ അതിന് മുകളിലോ വിദ്യാഭ്യാസയോഗ്യതയുള്ള വിദേശി ഉദ്യോഗാർത്ഥികൾ 30 വയസ്സ് പൂർത്തിയവരാണെങ്കിൽ മാത്രം പുതുതായി തൊഴിൽ വിസ അനുവദിച്ചാൽ മതിയെന്നാണ് തീരുമാനം. കഴിഞ്ഞ ദിവസമാണ് മാൻ പവർ അതോറിറ്റി ഇത് സംബന്ധിച്ച ഡിപ്പാർട്ടുമെൻറ് തല ഉത്തരവ് പുറത്തിറക്കിയത്. പഠനത്തിന് ശേഷം മതിയായ തൊഴിൽ പരിശീലനം നാട്ടിൽനിന്ന് ലഭിച്ചവരെ മാത്രം റിക്രൂട്ട് ചെയ്യുന്നതിലൂടെ രാജ്യത്തെ തൊഴിൽ വിപണിയിൽ വ്യാപകമായ ക്രമീകരണം വരുത്താനാണു പുതിയ ഉത്തരവിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.
വ്യാജ യോഗ്യത സർട്ടിഫിക്കറ്റുകളുമായി ജോലി തേടിയെത്തുന്നതു തടയുക എന്ന ഉദ്ദേശവും തീരുമാനത്തിന് പിന്നിലുണ്ട് . അഭ്യസ്തവിദ്യരായ സ്വദേശി യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ . വിദേശത്തു നിന്നുള്ള റിക്രൂട്ട്മെന്റിനു പുതിയ നിബന്ധനകൾ ഏർപ്പെടുത്താനായുള്ള നിർദേശത്തിനു മാൻപവർ അതോറിറ്റിയിലെ ബോർഡ് ഓഫ് കൗൺസിൽ നേരത്തെ അംഗീകാരം നൽകിയിരുന്നു. പുതുതായി എത്തുന്ന ഉദ്യോഗാർത്ഥികൾക്കു തൊഴിൽ പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം ഉണ്ടായിരിക്കണമെന്ന നിബന്ധനയും അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് സൂചന.
Adjust Story Font
16

