Quantcast

ഉംറക്കൊപ്പം ടൂറിസം; തീരുമാനത്തില്‍ ഉറച്ച് സൌദി

MediaOne Logo

admin

  • Published:

    25 May 2018 10:54 AM GMT

വിനോദ സഞ്ചാരികളായി തുടരാന്‍ ഉംറ വിസക്കാരെ അനുവദിക്കുന്നത് വഴി വലിയ മേഖലയാണ് രാജ്യത്ത് തുറക്കപ്പെടുന്നത്. വിവിധ രാജ്യക്കാര്‍ ഇവിടെ വരികയും സ്ഥിരതയും സുരക്ഷിതത്വവുമുള്ള രാജ്യമാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നത് സ്വാഗതാര്‍ഹമാണെന്ന് അമീര്‍ സുല്‍ത്താന്‍ പറഞ്ഞു.

ഉംറ വിസയില്‍ വരുന്നവര്‍ക്ക് വിനോദ സഞ്ചാര മേഖലകള്‍ കൂടി സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുന്ന പദ്ധതി സൗദി അറേബ്യ വളരുന്നുവെന്നതിന്റെ പ്രഖ്യാപനമാണെന്ന് സൗദി ടൂറിസം ആണ്ട് ഹെറിറ്റേജ് അധ്യക്ഷന്‍ അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ പറഞ്ഞു. ചരിത്രമില്ലാത്ത ഒരു ദേശത്തല്ല ഇസ്ലാം പിറന്നതും വികസിച്ചതുമെന്നും അസോസിയേറ്റഡ് പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

വിനോദ സഞ്ചാരികളായി തുടരാന്‍ ഉംറ വിസക്കാരെ അനുവദിക്കുന്നത് വഴി വലിയ മേഖലയാണ് രാജ്യത്ത് തുറക്കപ്പെടുന്നത്. വിവിധ രാജ്യക്കാര്‍ ഇവിടെ വരികയും സ്ഥിരതയും സുരക്ഷിതത്വവുമുള്ള രാജ്യമാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നത് സ്വാഗതാര്‍ഹമാണെന്ന് അമീര്‍ സുല്‍ത്താന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 'വിഷന്‍ 2030' ന്‍െറ സാധ്യതകളെ കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വിനോദസഞ്ചാര രംഗത്തിന്‍െറ ചുമതല അമീര്‍ സുല്‍ത്താനാണ്. ദേശത്തിന്‍െറ വിശ്വാസങ്ങള്‍ക്കും സംസ്കാരത്തിനും ഉള്ളില്‍ നിന്നുകൊണ്ട് വിനോദസഞ്ചാര മേഖലക്കായി സൗദി അറേബ്യയെ തുറന്നുകൊടുക്കുമെന്ന് വിഷന്‍ 2030 ല്‍ പ്രഖ്യാപനമുണ്ടായിരുന്നു. അതില്‍ പ്രധാനമാണ് ഉംറ വിസയില്‍ എത്തുന്നവര്‍ക്ക് കൂടുതല്‍ ദിവസം രാജ്യത്ത് തങ്ങി ചരിത്ര, സാംസ്കാരിക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരം നല്‍കല്‍. എല്ലാവര്‍ക്കും വന്നുകയറാനും വേണ്ടതൊക്കെ ചെയ്യാനും അവസരം നല്‍കുന്നുവെന്നല്ല അതിനര്‍ഥമമെന്നും അമീര്‍ സുല്‍ത്താന്‍ കൂട്ടിച്ചേര്‍ത്തു. ഇവിടെ കച്ചവടം ചെയ്യാനും പണിയെടുക്കാനും നിക്ഷേപിക്കാനും വരുന്നവര്‍ക്കും പ്രത്യേക ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കും വാതിലുകള്‍ തുറന്നിടുകയാണ്. ഒപ്പം വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ വിനോദ സഞ്ചാരമേഖലയും തുറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിനോദ സഞ്ചാര മേഖല വികസിപ്പിക്കുന്നതിനായി പരീക്ഷണാടിസ്ഥാനത്തില്‍ 2006 മുതല്‍ 2010 വരെ പ്രതിവര്‍ഷം ഇരുപത്തി അയ്യായിരം സന്ദര്‍ശക വിസകള്‍ അനുവദിച്ചിരുന്നു. ഇതിന്‍െറ ചുവടു പിടച്ചാണ് പുതിയ നീക്കം. ഇതുവഴി 2030 ഓടെ സഞ്ചാരികളായത്തെുന്ന ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഏതാണ്ട് 216 ശതകോടി ഡോളര്‍ സൗദിയില്‍ ചെലവഴിക്കുമെന്നാണ് പ്രതീക്ഷ.

TAGS :

Next Story