Quantcast

കമോൺ കേരള വാണിജ്യ സാംസ്കാരിക നിക്ഷേപ മേളക്ക്​ ഇന്ന് കൊടിയേറ്റം

MediaOne Logo

Jaisy

  • Published:

    25 May 2018 10:51 AM GMT

കമോൺ കേരള വാണിജ്യ സാംസ്കാരിക നിക്ഷേപ മേളക്ക്​ ഇന്ന് കൊടിയേറ്റം
X

കമോൺ കേരള വാണിജ്യ സാംസ്കാരിക നിക്ഷേപ മേളക്ക്​ ഇന്ന് കൊടിയേറ്റം

യു.എ.ഇ സുപ്രിംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമിയുടെ രക്ഷകര്‍തൃത്വത്തിലാണ് മേള

ഇൻഡോ അറബ്​ സൗഹൃദ ചരിത്രത്തിൽ തിളക്കമാർന്ന പുത്തനധ്യായങ്ങൾ രചിക്കാനൊരുങ്ങി കമോൺ കേരള വാണിജ്യ സാംസ്കാരിക നിക്ഷേപ മേളക്ക്​ ഇന്ന് കൊടിയേറ്റം. യു.എ.ഇ സുപ്രിംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമിയുടെ രക്ഷകര്‍തൃത്വത്തിലാണ് മേള.

ഗൾഫ്​ മാധ്യമം സംഘടിപ്പിക്കുന്ന മേളക്ക്​ ഷാർജ എക്സ്പോ സെന്ററാണ്​ ആതിഥ്യമരുളുക. കേരളത്തിന്റെ ഗ്രാമീണ കാഴ്ചകൾ പുനസൃഷ്ടിച്ച്​ തയ്യാറാക്കിയ ​വേദിയിൽ മൂന്നു ദിവസം നീളുന്ന​ കമോൺ കേരള ഗൾഫ്​ മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വ്യാപാരമേള കൂടിയാണ്​. വ്യാഴാഴ്​ച രാവിലെ 11ന്​ ഷാർജ ഭരണാധികാരി ഉദ്​ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ, ഷാർജ രാജകുടുംബാംഗങ്ങൾ, ഉദ്യോഗസ്​ഥ പ്രമുഖർ തുടങ്ങിയവർ സംബന്ധിക്കും. ഗൾഫ്​മാധ്യമം ചീഫ്​ എഡിറ്റർ വി.കെ.ഹംസ അബ്ബാസ്​ ആമുഖ പ്രഭാഷണം നടത്തും. മാധ്യമം-മീഡിയാവൺ ​ഗ്രൂപ്പ്​ എഡിറ്റർ ഒ. അബ്​ദു റഹ്​മാൻ കമോൺ കേരള പരിപാടി വിശദീകരിക്കും.

ബിസിനസ്​ കോൺക്ലേവിന്റെ ഉദ്​ഘാടനം വ്യവസായ പ്രമുഖനും പി.എം.ഫൗണ്ടേഷൻ സ്​ഥാപകനുമായ ഗൾഫാർ പി. മുഹമ്മദലി നിർവഹിക്കും. മാധ്യമം പബ്ലിഷർ ടി.കെ. ഫാറൂഖ്​,മീഡിയാവൺ ഡയറക്​ടർമാരായ വി.പി. അബൂബക്കർ, ഡോ. അഹ്​മദ്​, കല്യാൺ ജ്വല്ലേഴ്​സ്​ എക്​സിക്യൂട്ടിവ്​ ഡയറക്​ടർ രാജേഷ്​ കല്യാണ രാമൻ, മെയ്​ത്ര ഹോസ്​പിറ്റൽ ഡയറക്​ടർ ​കെ.ഇ.മൊയ്​തു എന്നിവർ സംബന്ധിക്കും.

TAGS :

Next Story