Quantcast

ഒമാനിൽ തടവുപുള്ളികളെ സന്ദർശിക്കാന്‍ പങ്കാളികൾക്ക്​ സൗകര്യമൊരുക്കണമെന്ന്​ കോടതി വിധി

MediaOne Logo

Jaisy

  • Published:

    25 May 2018 11:02 AM GMT

ഒമാനിൽ തടവുപുള്ളികളെ സന്ദർശിക്കാന്‍ പങ്കാളികൾക്ക്​ സൗകര്യമൊരുക്കണമെന്ന്​ കോടതി വിധി
X

ഒമാനിൽ തടവുപുള്ളികളെ സന്ദർശിക്കാന്‍ പങ്കാളികൾക്ക്​ സൗകര്യമൊരുക്കണമെന്ന്​ കോടതി വിധി

അഡ്മിനിസ്ട്രേറ്റീവ്​ കോടതിയാണ്​ ഈ വിധി പുറപ്പെടുവിച്ചത്

ഒമാനിൽ തടവുപുള്ളികളെ സന്ദർശിക്കാനും സ്വകാര്യമായി സമയം ചെലവഴിക്കാനും പങ്കാളികൾക്ക്​ സൗകര്യമൊരുക്കണമെന്ന്​ കോടതി വിധി. അഡ്മിനിസ്ട്രേറ്റീവ്​ കോടതിയാണ്​ ഈ വിധി പുറപ്പെടുവിച്ചത്. രാജ്യത്ത്​ ഇതാദ്യമായാണ്​ ഇത്തരത്തിലൊരു വിധി.

തടവുകാർക്ക്​ നിയമപ്രകാരമുള്ള തങ്ങളുടെ പങ്കാളികളുമായി സ്വകാര്യ നിമിഷങ്ങൾ ചെലവഴിക്കാൻ അവകാശമുണ്ട്​. ഈ അവകാശം ശരിയായ രീതിയിൽ വിനിയോഗിക്കാൻ സാധ്യമാകുന്ന വിധത്തിൽ വേണം സൗകര്യങ്ങൾ ഒരുക്കാനെന്ന്​ ഉത്തരവിൽ നിർദേശിക്കുന്നു. ജയിൽ നിയമങ്ങൾ കൂടി കണക്കിലെടുത്ത്​ വേണം കൂടിക്കാഴ്ച്ചക്ക്​ അനുമതി നൽകാൻ. മൂന്ന്​ മാസത്തിലൊരിക്കൽ തങ്ങൾക്ക്​ സ്വകാര്യ നിമിഷം ചെലവഴിക്കാൻ സൗകര്യമൊരുക്കണമെന്ന്​ കാട്ടി ദമ്പതിമാർ കഴിഞ്ഞ വർഷം ഡിസംബറിൽ നൽകിയ കേസിലാണ്​ കോടതിയുടെ അനുകൂല വിധി. ശരിയായ ദിശയിലുള്ള വിധി തടവുകാരുടെ ധാർമിക നിലവാരം ഉയർത്തുന്നതാകുമെന്ന്​ ഒമാൻ ലോയേഴ്​സ്​ അസോസിയേഷൻ പ്രസിഡന്റും മജ്​ലിസുശൂറ അംഗവുമായ ഡോ. മുഹമ്മദ്​ ഇബ്രാഹീം അൽ സദ്​ജാലി പറഞ്ഞു. കോടതിയുടെ ഈ വിധി ഏറെ പ്രാധാന്യമുള്ളതാണ്​. കോടതിയുടെ ഉത്തരവ്​ ഏത്​ രീതിയിലാകും രാജ്യത്ത്​ നടപ്പിലാക്കുകയെന്നത്​ സംബന്ധിച്ച്​ ഇതുവരെ വ്യക്തത കൈവന്നിട്ടില്ലെന്നും ഇബ്രാഹീം അൽ സദ്​ജാലി പറഞ്ഞു.

TAGS :

Next Story