Quantcast

ലീഗല്‍ മാക്സിംസ് ടൈപ്പിംഗ് സെന്ററുകളെ ആദരിക്കുന്നു

MediaOne Logo

admin

  • Published:

    26 May 2018 5:28 AM IST

ലീഗല്‍ മാക്സിംസ് ടൈപ്പിംഗ് സെന്ററുകളെ ആദരിക്കുന്നു
X

ലീഗല്‍ മാക്സിംസ് ടൈപ്പിംഗ് സെന്ററുകളെ ആദരിക്കുന്നു

യുഎഇയിലെ നിയമ സഹായ സ്ഥാപനമായ ലീഗല്‍ മാക്സിംസ് പതിറ്റാണ്ടുകള്‍ പിന്നിട്ട ടൈപ്പിംഗ് സെന്ററുകളെ ആദരിക്കുന്നു

യുഎഇയിലെ നിയമ സഹായ സ്ഥാപനമായ ലീഗല്‍ മാക്സിംസ് പതിറ്റാണ്ടുകള്‍ പിന്നിട്ട ടൈപ്പിംഗ് സെന്ററുകളെ ആദരിക്കുന്നു. ലീഗല്‍ മാക്സിംസിന്റെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായാണ് ആദരമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

25 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ 25 ടൈപ്പിങ് സെന്ററുകളെയും 40 വര്‍ഷം പൂര്‍ത്തിയാക്കിയ അഞ്ച് കേന്ദ്രങ്ങളെയുമാണ് ആദരിക്കുന്നത്. ഈ മാസം 14ന് അല്‍ റിഗ്ഗ ജൂസ് പാലസ് റസ്റ്റോറന്റിലാണ് പരിപാടിയെന്ന് ലീഗല്‍ മാക്സിംസ് മാനേജിങ് ഡയറക്ടര്‍ അഡ്വ. മുഹമ്മദ് ഷറഫുദ്ദീന്‍ അറിയിച്ചു.
ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മതിയായ അംഗീകാരം ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. ദുബൈ സാമ്പത്തിക വികസന വകുപ്പ്, എമിഗ്രേഷന്‍ വകുപ്പ് പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും. 500ഓളം ടൈപ്പിങ് സെന്റര്‍ പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും. ആഘോഷങ്ങളുടെ ഭാഗമായി 20ന് ദുബൈ അല്‍ നാസര്‍ ലിഷര്‍ലാന്‍റില്‍ ഗോപി സുന്ദറിന്റെ സംഗീത പരിപാടിയും അരങ്ങേറും.

ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് യൂസുഫ്, എക്സി. ഡയറക്ടര്‍ മുംതാസ് ഷറഫുദ്ദീന്‍, അഡ്വ. റഫീഖ് കോട്ടക്കല്‍, അഡ്വ. രാജശ്രീ, ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ ഗോപകുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

TAGS :

Next Story