Quantcast

ഖത്തറില്‍ തൊഴിലാളികള്‍ക്ക് നോമ്പുതുറ വിഭവങ്ങള്‍ ഒരുക്കി മലയാളി വനിതകള്‍

MediaOne Logo

admin

  • Published:

    25 May 2018 8:15 PM IST

ഖത്തറില്‍ തൊഴിലാളികള്‍ക്ക് നോമ്പുതുറ വിഭവങ്ങള്‍ ഒരുക്കി മലയാളി വനിതകള്‍
X

ഖത്തറില്‍ തൊഴിലാളികള്‍ക്ക് നോമ്പുതുറ വിഭവങ്ങള്‍ ഒരുക്കി മലയാളി വനിതകള്‍

ഹോട്ടല്‍ ഭക്ഷണത്തിനു പകരം വീടുകളില്‍ തയ്യാറാക്കിയ നാടന്‍ വിഭവങ്ങളുമായി നോമ്പുതുറക്കാനുള്ള അവസരം സാധാരണ തൊഴിലാളികള്‍ക്ക് ലഭിക്കാറില്ല. അതു കൊണ്ട് തന്നെ നടുമുറ്റം ഖത്തറിന്‍റെ ഈ ഇഫ്താറുകള്‍ക്ക് ഹൃദ്യത ഏറെയാണ്. 

റമദാനില്‍ ലേബര്‍ക്യാമ്പുകളിലും, വിദൂരസ്ഥലങ്ങളിലെ തോട്ടങ്ങളിലും തൊഴിലെടുക്കുന്നവര്‍ക്കായി നോമ്പുതുറ വിഭവങ്ങള്‍ ഒരുക്കുന്നതിന്‍റെ തിരക്കിലാണ് ഖത്തറിലെ ഒരു കൂട്ടം മലയാളി വനിതകള്‍. നടുമുറ്റം പ്രവര്‍ത്തകരായ ഒരു കൂട്ടം വീട്ടമ്മമാരാണ് സ്വന്തം വീടുകളില്‍ പാകം ചെയ്ത ഭക്ഷണം കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകരുടെ സഹായത്തോടെ സൗജന്യമായി ക്യാമ്പുകളിലെത്തിക്കുന്നത്.

വൈകിട്ട് നാലു മണിയോടെതന്നെ സ്വന്തം വീടുകളില്‍ തയ്യാറാക്കിയ പലഹാരങ്ങളും നാടന്‍ വിഭവങ്ങളുമായി ഈ വീട്ടമ്മമാര്‍ ഏതെങ്കിലും ഒരു ഫഌറ്റില്‍ ഒത്തുചേരും . നേരത്തെ കരുതി വെച്ച പഴങ്ങളും ജൂസും കൂടി ചേര്‍ത്ത് പിന്നീട് ഭക്ഷണം പാക്കു ചെയ്യും. അപ്പോഴേക്കും കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകരായ ഒരു കൂട്ടം യുവാക്കള്‍ വാഹനങ്ങളുമായെത്തി വിവിധ ലേബര്‍ക്യാമ്പുകളിലേക്കും തോട്ടങ്ങളിലേക്കും ഈ ഭക്ഷണവുമായി പുറപ്പെടും. പട്ടണത്തില്‍ നിന്ന് മാറി മരുഭൂമിയില്‍ ഒറ്റപ്പെട്ടു കിടക്കുന്ന ലേബര്‍ ക്യാമ്പുകളാണ് ഇവര്‍ നോമ്പു തുറപ്പിക്കാനായി തെരെഞ്ഞെടുക്കുന്നത് .

ഹോട്ടല്‍ ഭക്ഷണത്തിനു പകരം വീടുകളില്‍ തയ്യാറാക്കിയ നാടന്‍ വിഭവങ്ങളുമായി നോമ്പുതുറക്കാനുള്ള അവസരം സാധാരണ തൊഴിലാളികള്‍ക്ക് ലഭിക്കാറില്ല. അതു കൊണ്ട് തന്നെ നടുമുറ്റം ഖത്തറിന്‍റെ ഈ ഇഫ്താറുകള്‍ക്ക് ഹൃദ്യത ഏറെയാണ്.

TAGS :

Next Story