Quantcast

യുഎഇ ഈദ് ആഘോഷിച്ചു

MediaOne Logo

Subin

  • Published:

    25 May 2018 10:25 PM GMT

യുഎഇ ഈദ് ആഘോഷിച്ചു
X

യുഎഇ ഈദ് ആഘോഷിച്ചു

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ദുബൈയിലെ സബീർ മസ്ജിദിലും, സായുധസേന ഡെപ്യൂട്ടി കമാൻഡറും അബൂദബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അബൂദബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദിലും പെരുന്നാൾ നമസ്കരിച്ചു.

യുഎഇയിലെ ഏഴ് എമിറേറ്റുകളും ഈദുൽഫിത്വറിനെ ആവേശപൂർവം വരവേറ്റു. രാവിലെ സുബഹ് നമസ്കാരത്തിന് പിന്നാലെ തന്നെ തക്ബീർ മുഴക്കി പള്ളികൾ ഈദ് നമസ്കാരത്തിനായി തയാറായി.

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ദുബൈയിലെ സബീർ മസ്ജിദിലും, സായുധസേന ഡെപ്യൂട്ടി കമാൻഡറും അബൂദബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അബൂദബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദിലും പെരുന്നാൾ നമസ്കരിച്ചു.

ഷാർജയിൽ മലയാളികൾക്കായി ഒരുക്കിയ ഈദ്ഗാഹിന് ഹുസൈൻ സലഫിയും, ദുബൈയിൽ അബ്ദുസലാം മോങ്ങവും നേതൃത്വം നൽകി. ബർദുബൈയിൽ മലയാളികളുടെ ഈദ്ഗാഹിന് കായക്കൊടി ഇബ്രാഹിം മുസ്ലലിയാർ നേതൃത്വം നൽകി.

മറ്റു ഗൾഫ് രാജ്യങ്ങൾക്കും കേരളത്തിനൊപ്പമാണ് ഒമാനും ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. മസ്കത്തിലെ ഗാല അൽ റുസൈക്കി മൈതാനത്തു നടന്ന ഈദ് ഗാഹിന് ഡോ : അബ്ദു സലാം അഹ്മദ് നേതൃത്വം നൽകി. ലോക നന്മക്കായി മുസ്ലിം സമൂഹം ഒന്നിച്ചു നിൽക്കണമെന്ന് അദ്ദേഹം വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.

TAGS :

Next Story