Quantcast

2018 ജനുവരി ഒന്നിന് മുമ്പ് നിര്‍മിച്ച എല്ലാ ഉല്‍പന്നങ്ങള്‍ക്കും വാറ്റ് ബാധകം

MediaOne Logo

Jaisy

  • Published:

    26 May 2018 11:58 PM GMT

2018 ജനുവരി ഒന്നിന് മുമ്പ് നിര്‍മിച്ച എല്ലാ ഉല്‍പന്നങ്ങള്‍ക്കും വാറ്റ് ബാധകം
X

2018 ജനുവരി ഒന്നിന് മുമ്പ് നിര്‍മിച്ച എല്ലാ ഉല്‍പന്നങ്ങള്‍ക്കും വാറ്റ് ബാധകം

ഉല്‍പാദന സമയമല്ല മറിച്ച് വില്‍പന-വിനിമയ സമയമാണ് നികുതിക്ക് മാനദണ്ഡമാക്കുക

2018 ജനുവരി ഒന്നിന് മുമ്പ് നിര്‍മിച്ച എല്ലാ ഉല്‍പന്നങ്ങള്‍ക്കും മൂല്യ വര്‍ധിത നികുതി ബാധകമായിരിക്കുമെന്ന് സൌദിയിലെ സകാത്ത് ആന്‍റ് ടാക്സ് ജനറല്‍ അതോറിറ്റി. ഉല്‍പാദന സമയമല്ല മറിച്ച് വില്‍പന-വിനിമയ സമയമാണ് നികുതിക്ക് മാനദണ്ഡമാക്കുക. നികുതി ഈടാക്കുന്ന ഇനങ്ങളുടെ പട്ടിക വാറ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനുവരി 1 മുതലാണ് സൌദിയില്‍ വാറ്റ് നടപ്പിലാകുന്നത്.

ഉല്‍പാദന തിയതി വാറ്റ് പ്രാബല്യത്തില്‍ വരുന്നതിന് മുമ്പാണെങ്കില്‍ അത്തരം ഉല്‍പന്നങ്ങള്‍ വാറ്റില്‍ നിന്ന് ഒഴിവാക്കുമെന്ന വ്യാജ വാര്‍ത്ത പ്രചരിച്ച സാഹചര്യത്തിലാണ് അതോറിറ്റിയുടെ വിശദീകരണം . 2018 ജനുവരി ഒന്ന് മുതല്‍ വിനിമയം നടക്കുന്ന ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വാറ്റ് ബാധകമാണ്. ഏതൊക്കെ ഇനങ്ങള്‍ക്ക് നികുതി ഈടാക്കുമെനന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ഇതില്‍ ഒഴിവുള്ള ഇനങ്ങളും പഉറത്ത് വിട്ടിരുന്നു. വാറ്റ് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് അധികൃതര്‍. വാര്‍ഷിക വിറ്റുവരവിന്റെ അടിസ്ഥാനത്തിലാണ് വാറ്റ് രജിസ്ട്രേഷന്‍ നിര്‍ബന്ധമാകുന്ന സ്ഥാപനങ്ങളെ ഇനം തിരിച്ചിട്ടുള്ളത്. ഒന്നാ ഘട്ടം ഇന്നലെ അവസാനിച്ചു. സ്ഥാപനങ്ങള്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ സാവകാശം അതോറിറ്റി അനുവദിച്ചിരുന്നു. പുതുവര്‍ഷത്തില്‍ പ്രാബല്യത്തില്‍ വരുന്ന നികുതി മാറ്റിവെക്കാനോ സമയം നീട്ടാനോ സാധ്യതയില്ലെന്നും അധികൃതര്‍ ആവര്‍ത്തിച്ചു. പുതുവര്‍ഷ ബജറ്റില്‍ പെട്രോളിതര വരുമാനത്തിലെ സുപ്രധാന ഇനം കൂടിയാണ് നികുതി.

TAGS :

Next Story