Quantcast

സമ്പന്നരും രാഷ്​ട്രീയക്കാരുമായുള്ള കൂട്ടുകച്ചവടമാണ്​ കേരള രാഷ്​ട്രീയത്തിലെ അപകടമെന്ന്​ പി.സി ജോർജ്

MediaOne Logo

Subin

  • Published:

    26 May 2018 4:12 PM GMT

സമ്പന്നരും രാഷ്​ട്രീയക്കാരുമായുള്ള കൂട്ടുകച്ചവടമാണ്​ കേരള രാഷ്​ട്രീയത്തിലെ അപകടമെന്ന്​ പി.സി ജോർജ്
X

സമ്പന്നരും രാഷ്​ട്രീയക്കാരുമായുള്ള കൂട്ടുകച്ചവടമാണ്​ കേരള രാഷ്​ട്രീയത്തിലെ അപകടമെന്ന്​ പി.സി ജോർജ്

കൊടിയേരിയുടെ മകനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സി.പി.എം മറുപടി പറയണമെന്നും പി.സി ജോർജ്​ പറഞ്ഞു.

സമ്പന്നരും രാഷ്​ട്രീയക്കാരുമായുള്ള കൂട്ടുകച്ചവടമാണ്​ ഇന്ന്​ കേരള രാഷ്​ട്രീയം നേരിടുന്ന ഏറ്റവും വലിയ അപകടമെന്ന്​ പൂഞ്ഞാർ എംഎല്‍എ പി.സി ജോർജ്​. മക്കൾക്ക്​ ബിസിനസ്​ കെട്ടിപ്പടുക്കാൻ കേരളത്തെ വിറ്റുതുലക്കുന്ന രാഷ്ട്രീയക്കാർക്കെതിരെ ജാഗരൂകരായിരിക്കണമെന്നും പി സി ജോര്‍ജ് പറഞ്ഞു. കോട്ടയം നേറ്റീവ്​ ബാൾ അസോസിയേഷ​ന്‍റെ ആഭിമുഖ്യത്തിലുള്ള അക്ഷര നഗരി സംഗമത്തിൽ പ​ങ്കെടുക്കാന്‍ മസ്​കത്തിലെത്തിയതായിരുന്നു എംഎല്‍എ.

രാഷ്​ട്രീയക്കാരുടെ മക്കൾ ബിസിനസ്​ ചെയ്യുന്നതോ രാഷ്​ട്രീയത്തിലേക്ക്​ വരുന്നതോ തെറ്റാണെന്ന്​ പറയാൻ കഴിയില്ല. അതീവ സമ്പന്നമാർക്ക്​ രാജ്യത്തിന്‍റെ സ്വത്ത്​ ദാനം നൽകിയാകരുത്​ നേതാക്കൾ ബിസിനസ്​ സാമ്രാജ്യം കെട്ടിപ്പടുക്കുന്നത്​. കൊടിയേരിയുടെ മകനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സി.പി.എം മറുപടി പറയണമെന്നും പി.സി ജോർജ്​ പറഞ്ഞു.

കേരള കോൺഗ്രസ്​ പിരിച്ചുവിടണമെന്ന നിലപാടിൽ മാറ്റമൊന്നുമില്ലെന്നും പി.സി ജോർജ്​ പറഞ്ഞു. ജോസഫും മാണിയുമാണ്​ കേരളകോൺഗ്രസിന്‍റെ പേരിൽ സുഖമായി ജീവിച്ചവർ. കേരള കോൺഗ്രസി​ന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങൾക്ക്​ വിരുദ്ധമാണ്​ ഇവരുടെ നിലപാടുകൾ. എൽ.ഡി.എഫ്​, യു.ഡി.എഫ്​ മുന്നണികൾക്കെതിരെ ബദൽ മുന്നണി വളർന്നുവരണമെന്നാണ്​ ത​ന്‍റെ ആഗ്രഹമെന്നും പി.സി ജോർജ്​ പറഞ്ഞു. കേരള ജനപക്ഷത്തി​ന്‍റെ വിപുലീകരണം സംബന്ധിച്ച്​ ചെറുപാർട്ടികളുമായി ചർച്ച നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസോസിയേഷൻ പ്രസിഡന്‍റ് സാജൻ.സി.വർഗീസ്​, സെക്രട്ടറി ഡിറ്റി തോമസ്​, ട്രഷറർ കുര്യൻ എബ്രഹാം, ജനറൽ കൺവീനർ വർഗീസ്​ കുര്യൻ, വൈസ്​ പ്രസിഡൻറ്​ റെജി.കെ.​ജോയ്​, അസി.ട്രഷറർ മനോജ്​ ഐപ്പ്​, പ്രോഗ്രാം കൺവീനർ സജി ഔസേഫ് എന്നിവരും വാർത്താസമ്മേളനത്തിൽ പ​ങ്കെടുത്തു.

TAGS :

Next Story