Quantcast

ഖത്തര്‍ വിഷയപരിഹാരത്തിനായി നേരിട്ട് ഇടപെടില്ലെന്ന് സൌദി കിരീടാവകാശി

MediaOne Logo

Khasida

  • Published:

    27 May 2018 3:24 PM GMT

ഖത്തര്‍ വിഷയപരിഹാരത്തിനായി നേരിട്ട് ഇടപെടില്ലെന്ന് സൌദി കിരീടാവകാശി
X

ഖത്തര്‍ വിഷയപരിഹാരത്തിനായി നേരിട്ട് ഇടപെടില്ലെന്ന് സൌദി കിരീടാവകാശി

മന്ത്രി പദവിയിലും കുറഞ്ഞയാളാണ് ഖത്തര്‍ വിഷയം സൌദിയില്‍ കൈകാര്യം ചെയ്യുന്നത്.

ഖത്തര്‍ വിഷയം പരിഹരിക്കാന്‍ താന്‍ നേരിട്ട് ഇടപെടില്ലെന്ന് സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. മന്ത്രി പദവിയിലും കുറഞ്ഞയാളാണ് ഖത്തര്‍ വിഷയം സൌദിയില്‍ കൈകാര്യം ചെയ്യുന്നത്. ഖത്തറിലെ മൊത്തം ജനസംഖ്യ ഈജിപ്തിലെ ഒരു തെരുവിലുള്ള താമസക്കാരുടെ എണ്ണത്തോളം വരില്ലെന്നും കിരീടാവകാശി പറഞ്ഞു.

ഈജിപ്തില്‍ വെച്ച് മാധ്യമങ്ങള്‍ക്ക് അനുവദിച്ച വാര്‍ത്താസമ്മേളനത്തിലാണ് കിരീടാവകാശി ഖത്തര്‍ വിഷയത്തില്‍ പ്രതികരിച്ചത്. ഖത്തര്‍ വിഷയത്തില്‍ സൌദിക്ക് മേല്‍ സമ്മര്‍ദ്ദമില്ല. സൗദിയുടെയോ സഖ്യരാജ്യങ്ങളിലെ ഏതെങ്കിലും അംഗങ്ങളിലും സമ്മര്‍ദ്ദമുണ്ടായിട്ടില്ല. സമ്മര്‍ദ്ദം കൂടാതെ പ്രശ്നം പരിഹരിക്കാന്‍ ചില രാജ്യങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

അതേസമയം താന്‍ നേരിട്ട് ആ വിഷയത്തില്‍ ഇടപെടുന്നില്ല. സൗദിയില്‍ മന്ത്രി പദവിയില്‍ കുറഞ്ഞ ഒരാളാണ് ഖത്തര്‍ വിഷയം കൈകാര്യം ചെയ്യുന്നത്. ഇതിന് സമയം നീക്കിവെക്കാനാകില്ല മന്ത്രിമാര്‍ക്ക്. ഖത്തറിലെ മൊത്തം ജനസംഖ്യ ഈജിപ്തിലെ ഒരു തെരുവിലുള്ള താമസക്കാരുടെ എണ്ണത്തോളം വരില്ല. വിഷയത്തെ അതിന്റെ പ്രാധാന്യമനുസരിച്ചുള്ള വ്യക്തികളാണ് സമീപിക്കുക എന്നും കിരീടാവകാശി വിശദീകരിച്ചു.

TAGS :

Next Story