Quantcast

മിനിറ്റ് അടിസ്ഥാനത്തില്‍ 'റെന്റ് എ കാര്‍' ഷാര്‍ജയിലും

MediaOne Logo

Khasida

  • Published:

    27 May 2018 11:17 AM GMT

മിനിറ്റ് അടിസ്ഥാനത്തില്‍ റെന്റ് എ കാര്‍ ഷാര്‍ജയിലും
X

മിനിറ്റ് അടിസ്ഥാനത്തില്‍ 'റെന്റ് എ കാര്‍' ഷാര്‍ജയിലും

'യു ഡ്രൈവ്' കമ്പനിയാണ് തുടക്കമിടുന്നത്

ഷാര്‍ജയിലും മിനിറ്റ് അടിസ്ഥാനത്തില്‍ കാര്‍ വാടകക്ക് നല്‍കുന്ന 'റെന്റ് എ കാര്‍' സംവിധാനത്തിന് തുടക്കമായി. ' യു ഡ്രൈവ്' കാര്‍ റെന്റല്‍ കമ്പനിയാണ് ഷാര്‍ജയില്‍ ഈ സേവനം ആരംഭിക്കുന്നത്.

കഴിഞ്ഞവര്‍ഷം ദുബൈ എമിറേറ്റിലാണ് മിനിറ്റ് അടിസ്ഥാനത്തില്‍ കാര്‍ വാടകക്ക് നല്‍കുന്ന സംവിധാനം ആരംഭിച്ചത്. മൊബൈല്‍ ആപ്ലിക്കേഷനില്‍ ബാങ്ക് കാര്‍ഡും, ഡ്രൈവിങ് ലൈസന്‍സും രജിസ്റ്റര്‍ ചെയ്താല്‍, മാപ്പിലൂടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറുകള്‍ തെരഞ്ഞെടുത്ത്. മിനിറ്റ് അടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനമാണിത്. ദുബൈ നഗരത്തില്‍ ഈ സംവിധാനത്തിന് തുടക്കമിട്ട യു ഡ്രൈവാണ് ഷാര്‍ജയിലും പദ്ധതി ആരംഭിക്കുന്നത്. ഷാര്‍ജയില്‍ യുഡ്രൈവ് കാറുകള്‍ക്ക് പ്രത്യേക ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

യുഎഇയിലെ കൂടുതല്‍ എമിറേറ്റുകളിലേക്ക് സമാനമായ സൗകര്യം വ്യാപിക്കുമെന്ന് യു ഡ്രൈവ് സ്ഥാപകന്‍ ഹാസിബ് ഖാന്‍ പറഞ്ഞു. നിലവില്‍ ഒരു എമിറേറ്റിലെ വാഹനം മറ്റു എമിറേറ്റിലേക്ക് കൊണ്ടുപോകുന്നതിന് നിയന്ത്രണമുണ്ട്. അത് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇത്തരം വാഹനങ്ങളില്‍ പെട്രോളടിക്കാന്‍ ഉപഭോക്താവ് പണമടക്കേണ്ടതില്ല. പാര്‍ക്കിങ് ഫീസും നല്‍കേണ്ടതില്ല. മിനിറ്റിന് 50 ഫില്‍സ് വീതം ബാങ്ക് കാര്‍ഡില്‍ നിന്ന് നിരക്ക് ഈടാക്കും. നിലവില്‍ തങ്ങള്‍ക്ക് 20,000 രജിസ്ട്രേഡ് ഉപഭോക്താക്കളുണ്ടെന്നും യുഡ്രൈവ് അധികൃതര്‍ അറിയിച്ചു.

TAGS :

Next Story