Quantcast

ക്വീന്‍സ് അവാര്‍ഡ് എം.എ യൂസഫലിക്ക്

MediaOne Logo

Jaisy

  • Published:

    28 May 2018 9:43 AM IST

ക്വീന്‍സ് അവാര്‍ഡ് എം.എ യൂസഫലിക്ക്
X

ക്വീന്‍സ് അവാര്‍ഡ് എം.എ യൂസഫലിക്ക്

ആദ്യമായാണ് ഒരു മലയാളിയുടെ സ്ഥാപനത്തിന് ഈ പുരസ്കാരം ലഭിക്കുന്നത്

ബ്രിട്ടീഷ് രാജ്ഞിയുടെ പേരിലെ ക്വീന്‍സ് അവാര്‍ഡ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിക്ക് സമ്മാനിച്ചു. ബ്രിട്ടനിലെ വ്യാപാരമേഖലക്ക് നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് പുരസ്കാരം. ആദ്യമായാണ് ഒരു മലയാളിയുടെ സ്ഥാപനത്തിന് ഈ പുരസ്കാരം ലഭിക്കുന്നത്.

ബർമിംഗ്ഹാം സിറ്റി കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ എലിസബത്ത് രാജ്ഞിയുടെ പ്രതിനിധി ലോർഡ് ലെഫ്റ്റനന്റ് ജോൺ ക്രാബ് ട്രീയാണ് യൂസഫലിക്ക് ക്വീൻസ് അവാർഡ് സമ്മാനിച്ചത്. ലുലു ഗ്രൂപ്പിന്റെ ബ്രിട്ടനിലെ സ്ഥാപനമായ വൈ ഇന്റർനാഷണലിന്റെ പ്രവർത്തന മികവ് കണക്കിലെടുത്താണ് പുരസ്കാരം.

അവാർഡ് സമർപ്പണത്തോടനുബന്ധിച്ച് എലിസബത്ത് രാജ്ഞി ബക്കിംഗ്ഹാം കൊട്ടാരത്തിൽ വെച്ച് നൽകിയ സ്വീകരണത്തിലും യൂസഫലി സംബന്ധിച്ചു. ബ്രിട്ടനിൽ 2,100 കോടി രൂപയുടെ നിക്ഷേപമാണ് ലുലുഗ്രൂപ്പിനുള്ളത്. സ്കോട്ട് ലാൻഡ് യാർഡ് പൈതൃക മന്ദിര, ഈസ്റ്റ് ഇന്ത്യ കമ്പനി എന്നിവയിലാണ് ഗ്രൂപ്പിന്റെ നിക്ഷേപമുള്ളത്.

TAGS :

Next Story