Quantcast

ഖത്തറില്‍ ഇന്ത്യന്‍ പ്രവാസികളുടെ ഐക്യദാര്‍ഢ്യരാവ്

MediaOne Logo

Subin

  • Published:

    28 May 2018 5:09 PM IST

ഖത്തറില്‍ ഇന്ത്യന്‍ പ്രവാസികളുടെ ഐക്യദാര്‍ഢ്യരാവ്
X

ഖത്തറില്‍ ഇന്ത്യന്‍ പ്രവാസികളുടെ ഐക്യദാര്‍ഢ്യരാവ്

ഖത്തര്‍ ഞങ്ങളുടെ രണ്ടാംവീട് എന്ന തലക്കെട്ടിലാണ് ഇന്ത്യന്‍ പ്രവാസ സംഘടനയായ ബ്രിഡ്ജ് ഖത്തര്‍, ഖത്തര്‍ നാഷണല്‍ തിയേറ്ററില്‍ ഐക്യദാര്‍ഢ്യത്തിന്റെ ആഘോഷമൊരുക്കിയത്

ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം ഉയര്‍ത്തിപ്പിടിച്ച് ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ ദോഹയില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യത്തിന്റെ ആഘോഷ രാവ് ശ്രദ്ധേയമായി . ഖത്തര്‍ നാഷണല്‍ തിയേറ്ററുമായി സഹകരിച്ച് ബ്രിഡ്ജ് ഖത്തര്‍ ഒരുക്കിയ പരിപാടി ഖത്തര്‍ സാംസ്‌കാരിക മന്ത്രി സ്വലാഹ് ബിന്‍ ഗാനിം അല്‍ അലി ഉദ്ഘാടനം ചെയ്തു.

ഖത്തര്‍ ഞങ്ങളുടെ രണ്ടാംവീട് എന്ന തലക്കെട്ടിലാണ് ഇന്ത്യന്‍ പ്രവാസ സംഘടനയായ ബ്രിഡ്ജ് ഖത്തര്‍, ഖത്തര്‍ നാഷണല്‍ തിയേറ്ററില്‍ ഐക്യദാര്‍ഢ്യത്തിന്റെ ആഘോഷമൊരുക്കിയത്. ഖത്തറും ഇന്ത്യയും തമ്മില്‍ കേവലം കച്ചവട ബന്ധം മാത്രമല്ല ഉള്ളതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഖത്തര്‍ സാംസ്‌കാരിക മന്ത്രി സ്വലാഹ് ബിന്‍ ഗാനിം അല്‍ അലി പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ ഖത്തര്‍ ജനതക്കും ഭരണകൂടത്തിനൊപ്പം നിലയുറപ്പിച്ച പ്രവാസി സമൂഹത്തെ അദ്ദേഹം അഭിനന്ദിച്ചു.

120ലധികം ഇന്ത്യന്‍ കലാകാരന്‍മാര്‍ അണിനിരന്ന ഇന്തോ ഖത്തര്‍ ഫ്യൂഷന്‍ ഷോ യില്‍ ഇന്ത്യന്‍ നൃത്ത രൂപങ്ങളും അര്‍ദ സൂഫി നൃത്തങ്ങളും ഖവാലി ഗസല്‍ നാടന്‍ പാട്ടുകള്‍ എന്നിവയും അരങ്ങേറി, അഭയാര്‍ത്ഥികള്‍ക്കും അശരണര്‍ക്കും താങ്ങായി നിലകൊള്ളുന്ന ഖത്തറെന്ന കൊച്ചു രാജ്യത്തിന്റെ നിലപാടുകളുടെ കരുത്തും പ്രസക്തിയും വിളിച്ചോതുന്ന ആവിഷ്‌കാരങ്ങളും ഐക്യദാര്‍ഢ്യ രാവിനെ അന്വര്‍ത്ഥമാക്കി. ഖത്തര്‍ നാഷണല്‍ തിയേറ്റര്‍ മാനേജര്‍ സലാഹ് അല്‍ മുല്ല, നാഷണല്‍ തിയേറ്റര്‍ സെക്രട്ടറി യൂസഫ് അല്‍ ഹറമി ബ്രിഡ്ജ് ഖത്തര്‍ ചെയര്‍മാന്‍ സലീല്‍ ഇബ്രാഹീം അദ്ധ്യക്ഷത വഹിച്ചു. പബ്ലിക് റിലേഷന്‍ സെക്രട്ടറി മുനീര്‍ ജലാലുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

TAGS :

Next Story