Quantcast

തൊഴിലാളികളുടെ നൈപുണ്യ വികസനം: യുഎഇയും കേരളവും കൈകോര്‍ക്കുന്നു

MediaOne Logo

Sithara

  • Published:

    29 May 2018 3:41 AM IST

തൊഴിലാളികളുടെ നൈപുണ്യ വികസനം: യുഎഇയും കേരളവും കൈകോര്‍ക്കുന്നു
X

തൊഴിലാളികളുടെ നൈപുണ്യ വികസനം: യുഎഇയും കേരളവും കൈകോര്‍ക്കുന്നു

അബൂദബിയില്‍ കേരളത്തിന്‍റെ വ്യവസായ പരിശീലന കേന്ദ്രം ആരംഭിക്കാനും കണ്ണൂരില്‍ തുടങ്ങുന്ന സിവില്‍ ഏവിയേഷന്‍ അക്കാദമിയുമായി സഹകരിക്കാനും യുഎഇയുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണയിലെത്തി.

തൊഴിലാളികളുടെ നൈപുണ്യ വികസന രംഗത്ത് യുഎഇയും കേരള സര്‍ക്കാറും കൈകോര്‍ക്കുന്നു. അബൂദബിയില്‍ കേരളത്തിന്‍റെ വ്യവസായ പരിശീലന കേന്ദ്രം ആരംഭിക്കാനും കണ്ണൂരില്‍ തുടങ്ങുന്ന സിവില്‍ ഏവിയേഷന്‍ അക്കാദമിയുമായി സഹകരിക്കാനും യുഎഇയുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണയിലെത്തി.

അബൂദബിയില്‍ യുഎഇ തൊഴില്‍മന്ത്രി സഖര്‍ ബിന്‍ ഗോബാഷുമായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം കേരളത്തിന്റെ തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണനാണ് നൈപുണ്യ വികസന രംഗത്ത് കേരളവും യുഎഇ സര്‍ക്കാറും സഹകരിക്കാനുള്ള ധാരണ അറിയിച്ചത്. കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സാണ് അബൂദബിയില്‍ വ്യവസായ പരിശീലന കേന്ദ്രത്തിന് പദ്ധതിയിടുന്നത്. കണ്ണൂരില്‍ ആരംഭിക്കുന്ന സിവില്‍ ഏവിയേഷന്‍ അക്കാദമിയുമായി യുഎഇ സര്‍ക്കാറും കൈകോര്‍ക്കാന്‍ ധാരണയായി.

ഇന്ത്യയില്‍നിന്ന് യുഎഇയിലേക്കുള്ള റിക്രൂട്ട്മെന്‍റ് ഒഡെപെക് വഴിയാക്കണമെന്നും ചര്‍ച്ചയില്‍ കേരളം ആവശ്യപ്പെട്ടു. അഡീഷനൽ ചീഫ് സെക്രട്ടറി ടോം ജോസ്, ഒഡെപെക് ചെയർമാൻ ശശിധരൻ നായർ, എംപ്ലോയ്മെന്റ് ട്രെയിനിങ് ഡയറക്ടർ ശ്രീറാം വെങ്കട്ടരാമൻ, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദീപു, ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി, വ്യവസായി എംഎ യൂസഫലി തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ദുബൈയിലും അബൂദബിയിലും നൈപുണ്യ വികസനരംഗത്ത് കേരളത്തിന്റെ സാധ്യതകള്‍ പരിചയപ്പെടുത്ത റോഡ് ഷോയിലും മന്ത്രി ടി പി രാമകൃഷണന്‍ പങ്കെടുത്തു.

TAGS :

Next Story