ഖത്തറിലേക്കുള്ള ചരക്ക് കപ്പലുകളുടെ എണ്ണത്തില്‍ വര്‍ദ്ധന

ഖത്തറിലേക്കുള്ള ചരക്ക് കപ്പലുകളുടെ എണ്ണത്തില്‍ വര്‍ദ്ധന
ഖത്തര്‍ സ്റ്റാറ്റിസ്ററിക് വകുപ്പിന്റെ മാസാന്ത റിപ്പോര്‍ട്ടാണ് പുതിയ കണക്ക് പുറത്തു വിട്ടത് .
ഖത്തറിലെ ഹമദ് രാജ്യാന്തര തുറമുഖത്തേക്കെത്തിയ ചരക്കു കപ്പലുകളുടെ എണ്ണത്തില്‍ 47 ശതമാനം വര്‍ദ്ധനവ്. ആഗസ്റ്റില്‍ മാത്രം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുമായി 167 കപ്പലുകളാണ് ഹമദ് പോര്‍ട്ടില്‍ എത്തിയത്. ഖത്തര്‍ സ്റ്റാറ്റിസ്ററിക് വകുപ്പിന്റെ മാസാന്ത റിപ്പോര്‍ട്ടാണ് പുതിയ കണക്ക് പുറത്തു വിട്ടത്.
വിപുലമായ സൗകര്യങ്ങളുള്ള ഖത്തറിലെ ഹമദ് രാജ്യാന്തര തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ വലിയ പുരോഗതിയാണ് കഴിഞ്ഞ നാലുമാസത്തിനിടെ ഉണ്ടായത്. ഉപരോധ രാജ്യങ്ങളുമായുണ്ടായിരുന്ന വ്യാപാരബന്ധങ്ങള്‍ക്ക് പകരം പുതിയ ബന്ധങ്ങള്‍ വികസിപ്പിക്കാന്‍ ഇക്കാലയളവില്‍ ഖത്തറിനായിട്ടുണ്ട്. ഹമദ് രാജ്യാന്തര തുറമുഖത്തേക്ക് കൂടുതല്‍ ചരക്കു കപ്പലുകളെത്തിക്കാനായത് രാജ്യത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിലും വലിയ പങ്കു വഹിച്ചതായാണ് വിലയിരുത്തല്‍ . ആഗസ്റ്റില്‍ 167 ചരക്കു കപ്പലുകള്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പലതരം ചരക്കുകളുമായി ഹമദ് പോര്ട്ടിലെത്തിയതായി ഖത്തര്‍ സ്റ്റാറ്റിസ്റ്റിക് വകുപ്പിന്റെ പ്രതിമാസ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. മുന്‍ മാസങ്ങളേക്കാള്‍ 47 ശതമാനത്തിന്റെ വളര്‍ച്ചയാണിത് .
ഇന്ത്യ, പാക്കിസ്ഥാൻ, ചൈന, കുവൈത്ത്, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് നിലവിൽ നേരിട്ടുള്ള സർവീസ് ആരംഭിച്ച് കഴിഞ്ഞു. വരും ദിവസങ്ങളിൽ ഇത് മറ്റ് രാജ്യങ്ങൾ കൂടി പിന്തുടരുകയാണെങ്കിൽ ഉപരോധത്തിന് മുമ്പുണ്ടായിരുന്ന വിലയേക്കാൾ കുറഞ്ഞ നിരക്കിൽ സാധനങ്ങൾ ഉപഭോക്താക്കൾക്ക് നൽകാൻ കഴിയുമെന്ന് ചേംബർ ഓഫ് കോമേഴ്സ് വ്യക്തമാക്കിയിരുന്നു.
Adjust Story Font
16

