Quantcast

സൗദി അരാംകോ ഫ്രഞ്ച് എണ്ണക്കമ്പനികളുമായി 8 കരാറുകള്‍ക്ക് ധാരണ

MediaOne Logo

Jaisy

  • Published:

    29 May 2018 6:14 AM GMT

സൗദി അരാംകോ ഫ്രഞ്ച് എണ്ണക്കമ്പനികളുമായി 8 കരാറുകള്‍ക്ക് ധാരണ
X

സൗദി അരാംകോ ഫ്രഞ്ച് എണ്ണക്കമ്പനികളുമായി 8 കരാറുകള്‍ക്ക് ധാരണ

സൗദി കിരീടാവകാശിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെയാണ് പുതിയ കരാറുകളില്‍ ഒപ്പുവെക്കാന്‍ ധാരണയായത്

സൗദി അരാംകോ ഫ്രഞ്ച് എണ്ണക്കമ്പനികളുമായി എട്ട് കരാറുകള്‍ക്ക് ധാരണയായി. സൗദി കിരീടാവകാശിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെയാണ് പുതിയ കരാറുകളില്‍ ഒപ്പുവെക്കാന്‍ ധാരണയായത്. ഊര്‍ജ-ഗതാഗത രംഗത്ത് ഇരുപതോളം ധാരണപത്രങ്ങളും തയ്യാറായിട്ടുണ്ട്. നൂറ്റി എണ്‍പത് കോടി ഡോളറിന്റേതാണ് കരാറുകള്‍.

അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ഫ്രാന്‍സ് സന്ദര്‍ശനത്തോടനുബന്ധിച്ചാണ് കരാറുകള്‍ക്ക് ധാരണ. എണ്ണ മേഖലയിലെ സഹകരണ കരാറുകള്‍ പത്ത് ബില്യന്‍ ഡോളറിന്റെതായിരിക്കുമെന്ന് അരാംകോ എക്സിക്യൂട്ടീവ് പ്രസിഡന്റ് അമീന്‍ അന്നാസിര്‍ പറഞ്ഞു. കരാറുകള്‍ ചൊവ്വാഴ്ച ഒപ്പുവെക്കും. ഫ്രാന്‍സിലെ എണ്ണ ഭീമന്‍ കമ്പനിയായ ടോട്ടലുമായി സൗദി അരാംകോ സഹകരണ കരാര്‍ ഒപ്പുവെക്കുമെന്ന് ഏപ്രില്‍ അഞ്ചിന് വാര്‍ത്തകളുണ്ടായിരുന്നു. ഊര്‍ജ മന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഊര്‍ജ മേഖലയിലും ഗതാഗത മേഖലയിലും 20 ധാരണാ പത്രങ്ങള്‍ ഒപ്പു വെച്ചു . മധ്യപൗരസ്ത്യ ദേശത്തെ എണ്ണ ഉല്‍പാദന രാജ്യങ്ങള്‍ക്ക് ഇറാന്റെ ഇടപെടല്‍ കാരണമായുണ്ടാവുന്ന പ്രശ്നങ്ങളും കിരീടാവകാശിയുടെ സന്ദര്‍ശനത്തിനിടെ ചര്‍ച്ച ചെയ്യും. സൗദിയും ഫ്രാന്‍സും തമ്മില്‍ എണ്ണമേഖലയില്‍ നിലനില്‍ക്കുന്ന സഹകരണം ഇരട്ടിയാവാന്‍ പുതിയ കരാറുകള്‍ കാരണകും. സൗദി അരാംകോയുടെ ഓഹരികള്‍ വിപണിയില്‍ ഇറക്കാനുള്ള ഒരുക്കത്തിന് മുന്നോടിയായാണ് സഹകരണം. പാരിസ് ഉച്ചകോടിയിലും കിരീടാവകാശി പങ്കെടുത്തു. സൗദി, ഫ്രാന്‍സ് സാമ്പത്തിക ഫോറവും കിരീടാവകാശിയുടെ സന്ദര്‍ശനത്തോടെ നിലവില്‍ വരും.

TAGS :

Next Story