Quantcast

ഖത്തറില്‍ സ്ത്രീകള്‍ക്കായി സംഘടിപ്പിക്കുന്ന ഇസ്ലാമിക പഠന കോഴ്‌സിലെ വിജയികളെ ആദരിച്ചു

MediaOne Logo

Jaisy

  • Published:

    29 May 2018 6:56 AM GMT

ഖത്തറില്‍ സ്ത്രീകള്‍ക്കായി സംഘടിപ്പിക്കുന്ന ഇസ്ലാമിക പഠന കോഴ്‌സിലെ വിജയികളെ ആദരിച്ചു
X

ഖത്തറില്‍ സ്ത്രീകള്‍ക്കായി സംഘടിപ്പിക്കുന്ന ഇസ്ലാമിക പഠന കോഴ്‌സിലെ വിജയികളെ ആദരിച്ചു

ഖത്തര്‍ ചാരിറ്റിക്കു കീഴിലെ ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്ററുമായി സഹകരിച്ച് വിമന്‍ ഇന്ത്യയാണ് പരിപാടി സംഘടിപ്പിച്ചത്

തംഹീദുല്‍ മര്‍അ എന്ന പേരില്‍ ഖത്തറില്‍ സ്ത്രീകള്‍ക്കായി സംഘടിപ്പിക്കുന്ന ഇസ്ലാമിക പഠന കോഴ്‌സിലെ വിജയികളെ ആദരിച്ചു. ഖത്തര്‍ ചാരിറ്റിക്കു കീഴിലെ ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്ററുമായി സഹകരിച്ച് വിമന്‍ ഇന്ത്യയാണ് പരിപാടി സംഘടിപ്പിച്ചത്.

തംഹീദുല്‍ മര്‍അ 2017 2018 ബാച്ചിലെ പ0ിതാക്കളെയാണ് വിമന്‍ ഇന്ത്യ ദോഹയില്‍ ആദരിച്ചത് . ദോഹയിലെ സി ഐ സി ഹാളില്‍ നടന്ന പരിപാടിയില്‍ വിമൻ ഇന്ത്യാ ഖത്തർ പ്രസിഡന്റ് നഫീസത്ത് ബീവി റാങ്കു ജേതാക്കളെ പ്രഖ്യാപിച്ചു. എഫ്.സി.സി സെന്റർ വിദ്യാർത്ഥിനി സെബീന റഫീഖ് ഒന്നാം റാങ്കും മദീന ഖലീഫ സെൻറർ വിദ്യാർത്ഥിനി നജിയ ഖാലിദ് രണ്ടാം റാങ്കും കരസ്ഥമാക്കി. ഷംന സഫീർ , അഫ്റീന യൂസുഫ് ,സുബൈദ മുസ്തഫ ടി.കെ ജസീല ഷമീർ , ഷജീന ഷെമീർ ഷംല ഷാഫി എന്നിവർ മൂന്നാം റാങ്കിനർഹരായി. എല്ലാ സെൻററുകളും നൂറു ശതമാനം വിജയം കൈവരിച്ചു. മുഖ്യാതിഥിയായ ഖത്തർ ചാരിറ്റി പ്രൊജക്റ്റ് സ് ആന്റ് സെന്റർ മാനേജർ ഫരീദ് ഖലീൽ സിദ്ധീഖി , എഫ്.സി.സി ഡയറക്ടർ ഹബീബുർ റഹ്മാൻ കീഴിശ്ശേരി, സി.ഐ.സി ജനറൽ സെക്രട്ടറി സലാം.കെ .ബിൻ ഹസ്സൻ എന്നിവർ വിജയികൾക്ക് അവാർഡുകൾ കൈമാറി.

അനീസ അബ്ദുൽ കരീം , ഫാത്തിമ നജ്മൽ, നുസയ്യ മുഹമ്മദ് ഹസ്സൻ, സാജിദ യു., സറീന. കെ, ഷഹീറ ഇക്ബാൽ, തസ്നീം കൊളക്കാട്ട്, അൻസീറ റിയാസ്, ആയിഷ ഷാനിദ്, ഇoബ്രീദ ഷിഹാബുദ്ധീൻ, ജാസ്മിമോൾ ഇബ്രാഹീം, നദീറ മൻസൂർ, ജവാഹിറ ടി.പി. ,റുഷിദ സഫറുല്ലാഹ്, സജ്ന സാലിഹ് . ഷാഹിന ഹുസൈൻ, ഷാനിബ അജ്മൽ എന്നിവർ എക്സലന്റ് അവാർഡിന് അർഹരായി . ഖുർആനും ജീവിതവും എന്ന വിഷയത്തിൽ സെഫിയ ടീച്ചർ സംസാരിച്ചു. ചടങ്ങില്‍ ആരാമം സബ് എഡിറ്റർ ബിഷാറ മുജീബ് മാസികയെ പരിചയപ്പെടുത്തി . വിമൻ ഇന്ത്യാ വൈസ് പ്രസിഡൻറുമാരായ റൈഹാന അസ്ഹർ, മെഹർബാൻ കെ.സി, ജനറൽ സെക്രട്ടറി സെറീന ബഷീർ, വിമൻ ഇന്ത്യാ എക്സിക്യൂട്ടീവ് അംഗങ്ങളായ ത്വയ്യിബ അർഷദ്, നജ്ല നജീബ് , തംഹീദ് കോർഡിനേറ്റർ ഷൈബാന നജീബ്, സെമീന എന്നിവർ പരിപാടിക്ക് നേതൃത്വം നല്‍കി .

TAGS :

Next Story