Quantcast

കൂടുതല്‍ വാഹനങ്ങള്‍ ഇലക്ട്രിക് ആക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി ദുബൈ

MediaOne Logo

admin

  • Published:

    29 May 2018 12:36 PM GMT

കൂടുതല്‍ വാഹനങ്ങള്‍ ഇലക്ട്രിക് ആക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി ദുബൈ
X

കൂടുതല്‍ വാഹനങ്ങള്‍ ഇലക്ട്രിക് ആക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി ദുബൈ

അന്തരീക്ഷത്തിലേക്കുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം നാലുവര്‍ഷം കൊണ്ട് 16 ശതമാനം കുറക്കാനാണ് ലക്ഷ്യമിടുന്നത്

ദുബൈയില്‍ വൈദ്യുതിയില്‍ ഓടുന്ന വാഹനങ്ങളുടെ എണ്ണം കൂട്ടാനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട്. 2020ഓടെ സര്‍ക്കാര്‍ വാഹന വ്യൂഹത്തിന്റെ 10 ശതമാനം ഇലക്ട്രിക് ആക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. അന്തരീക്ഷത്തിലേക്കുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം നാലുവര്‍ഷം കൊണ്ട് 16 ശതമാനം കുറക്കാനാണ് ലക്ഷ്യമിടുന്നത്.

പുതുതായി വാങ്ങുന്ന വാഹനങ്ങളില്‍ 10 ശതമാനം ഇലക്ട്രിക് ആയിരിക്കുമെന്ന് ദീവ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് വലീദ് സല്‍മാന്‍ പറഞ്ഞു. അടുത്തവര്‍ഷങ്ങളില്‍ ഈ മാറ്റം ദുബൈയിലെ റോഡുകളില്‍ കാണാനാകും. ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ 100 ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ദീവ തീരുമാനമെടുത്തിട്ടുണ്ട്. ഭാവിയില്‍ കൂടുതല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരും. ജീവനക്കാരുടെ ഉപയോഗത്തിനായി ദീവ ഇതിനകം നിരവധി ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചാര്‍ജിങ് സ്റ്റേഷനുകളില്‍ ഇപ്പോള്‍ ഒരുകാര്‍ പൂര്‍ണമായി ചാര്‍ജാവാന്‍ എടുക്കുന്ന ശരാശരി സമയം 15 മിനിറ്റാണ്. പുതിയ സാങ്കേതികവിദ്യ വരുന്നതോടെ മിനിറ്റുകള്‍ക്കകം ചാര്‍ജാകുന്ന സംവിധാനം വരും. ടെസ്ല കമ്പനിയുടെ ഇലക്ട്രിക് വാഹനമാണ് മിഡിലീസ്റ്റ് രാജ്യങ്ങളില്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നത്. ടെസ്ല കാറിന്റെ അടിസ്ഥാന വില 35,000 ഡോളറാണ്. ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്താല്‍ വാഹനം യു.എ.ഇയിലത്തെും. പെട്രോള്‍ കാറുകള്‍ ഉപേക്ഷിച്ച് ഇലക്ട്രിക് കാറുകള്‍ സ്വീകരിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. ഇലക്ട്രിക് കാറുകള്‍ക്ക് സൗജന്യ പാര്‍ക്കിങ് ഏര്‍പ്പെടുത്താനുള്ള ചര്‍ച്ചകളും ആര്‍.ടി.എയുമായി നടക്കുന്നുണ്ട്.

TAGS :

Next Story