Quantcast

കുവൈത്ത് ഭരണഘടനയില്‍ ഭേദഗതി വരുത്തണമെന്ന് എംപിമാര്‍

MediaOne Logo

Sithara

  • Published:

    30 May 2018 10:07 AM GMT

കുവൈത്ത് ഭരണഘടനയില്‍ ഭേദഗതി വരുത്തണമെന്ന് എംപിമാര്‍
X

കുവൈത്ത് ഭരണഘടനയില്‍ ഭേദഗതി വരുത്തണമെന്ന് എംപിമാര്‍

പാർലമെന്റിന്റെ ഉദ്‌ഘാടന സെഷനിൽ അമീർ നടത്തിയ പ്രസംഗത്തിലുള്ള ചർച്ചയിലാണ് ഇക്കാര്യം എംപിമാര്‍ ഉന്നയിച്ചത്.

കുവൈത്ത് ഭരണഘടനയിൽ മൗലികമായ ഭേദഗതി വരുത്തണമെന്ന് എംപിമാർ ആവശ്യപ്പെട്ടു. പാർലമെന്റിന്റെ ഉദ്‌ഘാടന സെഷനിൽ അമീർ നടത്തിയ പ്രസംഗത്തിലുള്ള ചർച്ചയിലാണ് ഇക്കാര്യം എംപിമാര്‍ ഉന്നയിച്ചത്.

കുവൈത്ത് അമീര്‍ ഷെയ്‌ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് പാര്‍ലമെന്റില്‍ നടത്തിയ പ്രഭാഷണത്തിനു ശേഷമായിരുന്നു ചര്‍ച്ച. 54 വർഷം മുൻപു നിലവിൽ വന്ന ഭരണഘടനയിൽ കാലികമായ മാറ്റങ്ങൾ വേണമെന്നാണ് പ്രധാന ആവശ്യം. ഒരു ഭേദഗതിയും ഇല്ലാതെ തുടരുന്ന ഭരണഘടനയാണ് പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടാതിരിക്കാൻ കാരണമായി മാറുന്നതെന്ന് അബ്‌ദുൽ കരീം അൽ കന്ദരി എംപി ആരോപിച്ചു.

ഭരണഘടനാ ഭേദഗതി നിർദേശിക്കാൻ പ്രത്യേക സമിതിയെ നിയമിക്കണം. എംപിമാരുടെ എണ്ണം വർധിപ്പിക്കാനും നടപടിവേണം. പാർലമെന്റ് പിരിച്ചുവിടാനുള്ള വ്യവസ്ഥകളും ഭേദഗതി ചെയ്യണം. ഇത്രയും എളുപ്പത്തിൽ പാർലമെന്റ് പിരിച്ചുവിടാവുന്ന വ്യവസ്‌ഥ ജനാധിപത്യരാജ്യങ്ങളിൽ ഒരിടത്തുമുള്ള ഭരണഘടനയിൽ ഇല്ലെന്നും കന്ദരി പറഞ്ഞു. അമീറുമായി ചർച്ചയ്‌ക്ക് അവസരം ഒരുക്കണമെന്നും ഭരണഘടനാ ഭേദഗതിക്കായി ദേശീയ സമ്മേളനം വേണമെന്നാണ് മുഹമ്മദ് അൽ ദലാൽ എംപിയുടെ ആവശ്യം.

ബജറ്റ് കമ്മി നികത്താൻ പൗരന്മാരിൽനിന്നു പണം ഈടാക്കുന്ന നടപടി ഒഴിവാക്കണം. പൌരന്മാര്‍ക്ക് അധികച്ചെലവു വരുന്ന നടപടികളിൽനിന്നു സർക്കാർ പിന്മാറണമെന്നു റിയാദ് അൽ അദ്‌സാനി എംപിയും ആവശ്യപ്പെട്ടു.

TAGS :

Next Story