Quantcast

ഒരു യാത്രക്കാരന്​ ഒറ്റ ലഗേജ്​; നിബന്ധനയില്‍ മാറ്റംവരുത്താനൊരുങ്ങി ഒമാൻ എയർ

MediaOne Logo

Jaisy

  • Published:

    30 May 2018 5:16 PM GMT

ഒരു യാത്രക്കാരന്​ ഒറ്റ ലഗേജ്​; നിബന്ധനയില്‍ മാറ്റംവരുത്താനൊരുങ്ങി ഒമാൻ എയർ
X

ഒരു യാത്രക്കാരന്​ ഒറ്റ ലഗേജ്​; നിബന്ധനയില്‍ മാറ്റംവരുത്താനൊരുങ്ങി ഒമാൻ എയർ

മദാനിൽ അനുവദനീയമായ മുപ്പത്​ കിലോ രണ്ട്​ പെട്ടികളിലായി കൊണ്ടുപോകാമെന്ന്​ ഒമാൻ എയർ അറിയിച്ചു

ഒരു യാത്രക്കാരന്​ ഒറ്റ ലഗേജ്​ എന്ന നിബന്ധനയിൽ മാറ്റംവരുത്താൻ ഒമാൻ എയർ ഒരുങ്ങുന്നു. ഇതി​ന്റെ ആദ്യപടിയായി റമദാനിൽ അനുവദനീയമായ മുപ്പത്​ കിലോ രണ്ട്​ പെട്ടികളിലായി കൊണ്ടുപോകാമെന്ന്​ ഒമാൻ എയർ അറിയിച്ചു.

നാളെ മുതൽ ജൂൺ 27 വരെയാണ്​ ഇൗ അനുമതി പ്രാബല്ല്യത്തിൽ ഉണ്ടാവുക. ഇത്​ സംബന്ധിച്ച അറിയിപ്പ്​ ഒമാൻ എയറി​ന്റെ വെബ്​സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. കഴിഞ്ഞ ജനുവരി മുതലാണ്​ ദേശീയ വിമാന കമ്പനി തങ്ങളുടെ ലഗേജ്​ നയത്തിൽ മാറ്റം വരുത്തിയത്​. ഇത്​ പ്രകാരം യാത്രക്കാരന്​ അനുവദനീയമായ മുപ്പത്​ കിലോ ഒറ്റപെട്ടിയിലാക്കി കൊണ്ടുപോകാൻ മാത്രമേ അനുമതിയുണ്ടായിരുന്നുള്ളൂ.പുതിയ ലഗേജ്​ നയത്തിനെതിരെ സമ്മിശ്ര പ്രതികരണമാണ്​ ഉയർന്നത്​. കുടുംബമായി യാത്ര ചെയ്യു​ന്നവർക്കും കുട്ടികളുമായി പോകുന്ന സ്​ത്രീകൾക്കുമെല്ലാം ഭാരമുള്ള ഒറ്റ ലഗേജ്​ ബുദ്ധിമുട്ടായി തീർന്നു. ഉംറ യാത്രക്കാരായ വൃദ്ധരും ഏറെ പ്രയാസപ്പെട്ടു. ഇതേ തുടർന്ന്​ പലരും ഒമാൻ എയറിലെ യാത്ര ഒഴിവാക്കാൻ തുടങ്ങിയതോടെയാണ്​ കമ്പനി തീരുമാനം പുനപരിശോധിക്കാൻ ഒരുങ്ങിയത്​. നിലവിൽ ഒൗദ്യോഗികമായി ഒരു മാസത്തേക്കാണ്​ നിബന്ധനയിൽ ഇളവ്​ വരുത്തിയിട്ടുള്ളതെങ്കിലും ജൂലൈയിൽ ടിക്കറ്റുകൾ ബുക്ക്​ ചെയ്യുന്നവർക്കും രണ്ട്​ ലഗേജ്​ എന്ന ആനുകൂല്ല്യം ലഭിക്കുന്നുണ്ട്​. ഒറ്റ​ലഗേജ്​ നിബന്ധന സ്​ഥിരമായി ഒഴിവാക്കാൻ തന്നെയാണ്​ കമ്പനി ഒരുങ്ങുന്നതെന്ന്​ ഒമാൻ എയറുമായി ബന്ധപ്പെട്ട വൃത്തങ്ങളും സൂചന നൽകി.

TAGS :

Next Story