Quantcast

വ്യവസായ പാര്‍ക്കുകളില്‍ അഞ്ച് ശതമാനം ഭൂമി പ്രവാസികള്‍ക്ക്; തടസ്സങ്ങളില്ലാതെ സംരംഭം തുടങ്ങാം

MediaOne Logo

പ്രവാസി സംരംഭകര്‍ക്ക് കേരളം അനുയോജ്യമല്ലെന്ന പരാതികള്‍ ഉയരുന്നതിനിടയില്‍ വ്യവസായ പാര്‍ക്കുകളില്‍ അഞ്ച് ശതമാനം ഭൂമി മാറ്റിവെച്ച് അവസരമൊരുക്കുകയാണ് സര്‍ക്കാര്‍.

പ്രവാസി സംരംഭകര്‍ക്ക് കേരളം അനുയോജ്യമല്ലെന്ന പരാതികള്‍ ഉയരുന്നതിനിടയില്‍ വ്യവസായ പാര്‍ക്കുകളില്‍ അഞ്ച് ശതമാനം ഭൂമി മാറ്റിവെച്ച് അവസരമൊരുക്കുകയാണ് സര്‍ക്കാര്‍. തടസ്സങ്ങളില്ലാതെ ഏത് തരം സംരംഭങ്ങളും ആരംഭിക്കാവുന്ന ഈ അവസരം ഉപയോഗപ്പെടുത്തിയാല്‍ അനുമതികള്‍ക്കായുള്ള നെട്ടോട്ടം അവസാനിപ്പിച്ച് നാട്ടില്‍ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ പ്രവാസികള്‍ക്കാവും.

കേരളത്തില്‍ വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലുമായി നിലവില്‍ 13 വ്യവസായ എസ്‌റ്റേറ്റുകളുണ്ട്. 2440 ഏക്കര്‍ ഭൂമിയാണ് ഇവിടങ്ങളില്‍ സംരംഭകര്‍ക്കായി നീക്കിവെച്ചത്. ഇതിനു പുറമെ കെഎസ്ഐഡിസിയുടെ കൈവശം 1000 ഏക്കറും കിന്‍ഫ്രയില്‍ 3000 ഏക്കറും ഭൂമി ഉണ്ട്. വ്യവസായങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ അനുമതിയും അനുകൂല ഘടകങ്ങളുമാണ് ഇവയുടെ പ്രത്യേകത. ഇവിടങ്ങളിലെല്ലാം സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി അഞ്ച് ശതമാനം ഭൂമിയാണ് സര്‍ക്കാര്‍ മാറ്റിവെക്കുന്നത്.

പ്രവാസി സംരംഭകരെ പിന്നോട്ടടിപ്പിക്കുന്ന പാരിസ്ഥിതികാനുമതി മുതല്‍ പലതരം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ക്കും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കുമായുള്ള നെട്ടോട്ടവും രാഷ്ട്രീയ സംഘടനകളുടെ കൊടിനാട്ടലുകളും ഉണ്ടാവില്ല എന്നതാണ് വ്യവസായ പാര്‍ക്കുകളുടെ ആകര്‍ഷണം. പ്രവാസി പുനരധിവാസം എന്ന കാലങ്ങളായുള്ള ആവശ്യം പരിഗണിക്കാനുള്ള ചെറിയ ശ്രമമായും ഇതിനെ കാണാം. കേരള ലോകസഭയില്‍ വിഷയം ഉന്നയിക്കപ്പെട്ട സാഹചര്യത്തില്‍ കൂടിയാണ് പ്രവാസി സംരംഭക സൗഹൃദ സംസ്ഥാനമായി കേരളം മാറുന്നത്.

നാട്ടിലെ പ്രതികൂല സാഹചര്യങ്ങളില്‍ മനം മടുത്ത് സംരംഭങ്ങളുപേക്ഷിക്കുന്ന പ്രവാസികള്‍ക്ക് വ്യവസായ പാര്‍ക്കുകളുടെ ആനുകൂല്യം പ്രയോജനപ്പെടുത്തി നാടണയാനാവും. പക്ഷെ ഈ സംവരണം ഉപയോഗപ്പെടുത്താന്‍ എത്ര പേര്‍ മുന്നോട്ടുവരും എന്നതാണ് പ്രസക്തമായ ചോദ്യം.

TAGS :

Next Story