Quantcast

ജിഎസ്ടി പ്രവാസികള്‍ക്ക് തിരിച്ചടിയായി, കാര്‍ഗോ കമ്പനികള്‍ കോടതിയില്‍

MediaOne Logo

Jaisy

  • Published:

    31 May 2018 5:25 AM GMT

ജിഎസ്ടി പ്രവാസികള്‍ക്ക് തിരിച്ചടിയായി, കാര്‍ഗോ കമ്പനികള്‍ കോടതിയില്‍
X

ജിഎസ്ടി പ്രവാസികള്‍ക്ക് തിരിച്ചടിയായി, കാര്‍ഗോ കമ്പനികള്‍ കോടതിയില്‍

നേരത്തേ ഡ്യൂട്ടി അടക്കാതെ നാട്ടിലേക്ക് അയക്കാവുന്ന പാഴ്സലുകള്‍ക്ക് ഇപ്പോള്‍ 75 ശതമാനം വരെ തീരുവ നല്‍കണം

ജിഎസ്ടി നടപ്പാക്കിയതോടെ ഉടലെടുത്ത കാര്‍ഗോ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഗള്‍ഫിലെ കാര്‍ഗോ കമ്പനികള്‍ ഡല്‍ഹി ഹൈകോടതിയെ സമീപിച്ചു. നേരത്തേ ഡ്യൂട്ടി ഇല്ലാതെ പ്രവാസികള്‍ നാട്ടിലേക്ക് അയച്ചിരുന്ന പാഴ്സലുകള്‍ക്ക് 75 ശതമാനം തീരുവയാണ് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. പ്രവാസികളെയും കാര്‍ഗോ സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി.

പ്രവാസികള്‍ക്ക് 20,000 രൂപവരെ വിലയുള്ള സാധനങ്ങള്‍ നാട്ടിലേക്ക് അയക്കാന്‍ നേരത്തേ ഡ്യൂട്ടി അടക്കേണ്ടതില്ലായിരുന്നു. ജിഎസ്ടി വന്നതോടെ കഥമാറി. 20,000 വരെയുള്ള സാധനങ്ങള്‍ക്ക് 15,000 രൂപയോളം ഡ്യൂട്ടി അടക്കമെന്ന അവസ്ഥയായി. ജിഎസ്ടി നടപ്പാക്കിയതിനൊപ്പം നാട്ടിലേക്ക് സമ്മാനങ്ങള്‍ എത്തിക്കാവുന്ന ഫോം ഫോര്‍ സംവിധാനം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കുകയായിരുന്നു. ഇതോടെ കാര്‍ഗോ കമ്പനികള്‍ പ്രതിസന്ധിയിലായി.

24 വര്‍ഷമായി ലഭിക്കുന്ന ആനുകൂല്യം എടുത്തുകളയരുതെന്നും ഡല്‍ഹി വിമാനത്താവളങ്ങളില്‍ കെട്ടികിടക്കുന്ന പാഴ്സലുകള്‍ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടാണ് റജബ്, സീബ്രീസ് എന്നീ കാര്‍ഗോ കമ്പനികളുടെ ഹരജി. കാർഗോ സ്ഥാപനങ്ങളുടെ കൂട്ടായ്മയും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. അനിശ്ചിതത്വം തുടരുന്നതിനാല്‍ ടണ്‍കണക്കിന് സാധനങ്ങളാണ് പലയിടത്തും കെട്ടിക്കിടക്കുന്നത്.

TAGS :

Next Story