പെട്രോളിയം ജീവനക്കാരുടെ പണിമുടക്ക്: കുവൈത്തിന് 200 ദശലക്ഷം ഡോളർ നഷ്ടം
പെട്രോളിയം ജീവനക്കാരുടെ പണിമുടക്ക്: കുവൈത്തിന് 200 ദശലക്ഷം ഡോളർ നഷ്ടം
എണ്ണമന്ത്രാലയ വൃത്തങ്ങളാണ് പണിമുടക്ക് മൂലം മൂലം ഖജനാവിനു വൻ സാമ്പത്തിക നഷ്ടമുണ്ടായതായി വെളിപ്പെടുത്തിയത് . ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് കുവൈത്ത് പെട്രോളിയം കോർപറേഷനിലേയും അനുബന്ധ കമ്പനികളിലെയും ജീവനക്കാർ ഈ മാസം 18 നാണ് സമരം തുടങ്ങിയത്.
പെട്രോളിയം ജീവനക്കാരുടെ പണിമുടക്ക് മൂലം കുവൈത്തിന് 200 ദശലക്ഷം ഡോളർ നഷ്ടമായതായി റിപ്പോർട്ട് . എണ്ണയുല്പാദനത്തിലും കയറ്റുമതിയിലും ഉണ്ടായ കുറവാണു കനത്ത നഷ്ടത്തിനിടയാക്കിയത്. പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരുടെ പേര് വിവരങ്ങൾ ആവശ്യപ്പെട്ടു കുവൈറ്റ് പെട്രോളിയം കോർപറേഷൻ കമ്പനി മേധാവികൾക്ക് കത്തയച്ചു .
എണ്ണമന്ത്രാലയ വൃത്തങ്ങളാണ് പണിമുടക്ക് മൂലം മൂലം ഖജനാവിനു വൻ സാമ്പത്തിക നഷ്ടമുണ്ടായതായി വെളിപ്പെടുത്തിയത് . ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് കുവൈത്ത് പെട്രോളിയം കോർപറേഷനിലേയും അനുബന്ധ കമ്പനികളിലെയും ജീവനക്കാർ ഈ മാസം 18 നാണ് സമരം തുടങ്ങിയത്. ഓയിൽ ആൻഡ് പെട്രോകെമിക്കൽ ഇന്‍ഡസ്ട്രീസ് വർക്കേഴ്സ് കോൺഫെഡറേഷന്റെ നേതൃത്വത്തിൽ നടന്ന പണിമുടക്കിൽ സ്വദേശി ജീവനക്കാരാണ് പങ്കെടുത്തത് . മൂന്നു ദിവസം നീണ്ടു നിന്ന പണിമുടക്ക് മൂലം പ്രതിദിന ക്രൂഡ് ഓയിൽ ഉല്‍പാദനം ഗണ്യമായി കുറഞ്ഞിരുന്നു. ദിനം പ്രതി ശരാരശി 30 ലക്ഷം ബാരൽ ഉല്‍പാദിപ്പിച്ചിരുന്നത് 11ലക്ഷം ബാരൽ ആയാണ് കുറഞ്ഞത് . ശുദ്ധീകരിച്ച് കയറ്റിയയക്കുന്ന എണ്ണയുടെ തോതിലും കുറവുണ്ടായി. പ്രതിദിനം ശാരാശി 11 ലക്ഷം വീപ്പ കയറ്റിയയച്ചിരുന്നത് പണിമുടക്ക് ദിവസങ്ങളിൽ ആറു ലക്ഷം വീപ്പയില്‍ താഴെയായി കുറഞ്ഞിരുന്നു. സമരം അവസാനിച്ച് മൂന്നു ദിവസത്തിനുശേഷമാണ് ഉല്പാദനവും കയറ്റുമതിയും പൂര്‍വസ്ഥിതിയിലേക്ക് എത്തിയത്. അതിനിടെ സമരത്തിൽ പങ്കെടുക്കാത്ത ജീവനക്കാരുടെ പേര് വിവരങ്ങൾ ആവശ്യപ്പെട്ടു കുവൈറ്റ് പെട്രോളിയം കോർപറേഷൻ അനുബന്ധ കമ്പനികൾക്ക് കത്തയച്ചു. KPC - സി ഇ ഒ നാസർ അല അദസാനിയാണ് KOC, KNPC, KOTC PIC എന്നീ കമ്പനികളുടെ മേധാവികൾക്ക് അടിയന്തിര സന്ദേശം അയച്ചത് . പണിമുടക്കിൽ നിന്ന വിട്ടു ജീവനക്കാർക്ക് പാരിതോഷികം നല്കുന്നതിനായാണ് വിവരശേഖരണം എന്നാണു വിവരം. അതെ സമയം പണിമുടക്കാത്തവർക്ക് പാരിതോഷികം നൽകുകയാണെങ്കിൽ അത് അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്ത തൊഴിലാളികളെ അവഹേളിക്കലാണെന്ന് തൊഴിലാളി യൂണിയനുകൾ അഭിപ്രായപ്പെട്ടു.
Adjust Story Font
16