Quantcast

ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യമേള ഈ മാസം 15 മുതല്‍ 25 വരെ ഷെറാട്ടന്‍ പാര്‍ക്കില്‍

MediaOne Logo

Jaisy

  • Published:

    31 May 2018 5:52 AM GMT

ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യമേള ഈ മാസം 15 മുതല്‍ 25 വരെ  ഷെറാട്ടന്‍ പാര്‍ക്കില്‍
X

ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യമേള ഈ മാസം 15 മുതല്‍ 25 വരെ ഷെറാട്ടന്‍ പാര്‍ക്കില്‍

11 ദിവസം നീണ്ടുനില്‍ക്കുന്ന മേളയിലെ പങ്കാളികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 36 ശതമാനം വര്‍ദ്ധനയുള്ളതായി ഖത്തര്‍ ടൂറിസം അതോറിട്ടി അറിയിച്ചു

ഒമ്പതാമത് ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യമേള ഈ മാസം 15 മുതല്‍ 25 വരെ ദോഹയിലെ ഷെറാട്ടന്‍ പാര്‍ക്കില്‍ നടക്കും. 11 ദിവസം നീണ്ടുനില്‍ക്കുന്ന മേളയിലെ പങ്കാളികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 36 ശതമാനം വര്‍ദ്ധനയുള്ളതായി ഖത്തര്‍ ടൂറിസം അതോറിട്ടി അറിയിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രുചിപ്പെരുമയുമായി 177 സ്റ്റാളുകളാണ് 9 ാമത് ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യമേളയില്‍ ഉണ്ടാവുക . ഹോട്ടല്‍ ഷെറാട്ടന്‍ പാര്‍ക്കില്‍ 80000 ചതുരശ്ര മീറ്ററില്‍ സംവിധാനിക്കുന്ന ഫെസ്റ്റിവല്‍ നഗരിയില്‍ കുടുംബങ്ങള്‍ക്കായി വിവിധ വിനോദ പരിപാടികളും ഒരുക്കുന്നുണ്ട്. ഈയിടെ സമാപിച്ച ഷോപ്പ് ഖത്തര്‍ ഫെസ്‌റ്റ് കഴിഞ്ഞാല്‍ ഖത്തറിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ മേളയായാണ് 11 ദിവസം നീണ്ടു നില്‍ക്കുന്ന ഭക്ഷ്യമേളയെ കാണുന്നത് . മേളയില്‍ പങ്കെടുക്കുന്ന സ്റ്റാളുകളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 36 ശതമാനം വര്‍ദ്ധനയുണ്ടാവും. സന്ദര്‍ശകരുടെ എണ്ണത്തിലും ആനുപാതികമായ വളര്‍ച്ചയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. ഈ വര്‍ഷത്തെ ഭക്ഷ്യമേളയെ സാസംകാരിക വൈവിധ്യങ്ങളുടെ ഉത്സവം കൂടിയാക്കി മാറ്റാനും സംഘാടകര്‍ ലക്ഷ്യമിടുന്നുണ്ട്. പ്രാദേശികമായ രുചിപ്പെരുമയും ഇന്ത്യയില്‍ നിന്നടക്കം വൈദേശികമായ ഭക്ഷ്യ വൈവിധ്യങ്ങളും മേളിക്കുന്ന 9 ാമത് ഭക്ഷ്യമേളക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഖത്തര്‍ ടൂറിസം അതോറിട്ടി അറിയിച്ചു. മേളയിലേക്ക് ഉച്ചക്ക് 12 മുതല്‍ രാത്രി 12 മണി വരെയായിരിക്കും സാധാരണ ദിവസങ്ങളിലെ പ്രവേശം .രാത്രി 8 മണിക്ക് കോര്‍ണീഷില്‍ വര്‍ണാഭമായ വെടിക്കെട്ട് നടക്കും. ലൈവ് കുക്കറി ഷോ . സെലിബ്രിട്ടി ഷെഫുകളുടെ സാന്നിധ്യം എന്നിവയെ മേളയുടെ പ്രത്യേകതകളാണ് .

TAGS :

Next Story