Quantcast

ജിസിസി കൂട്ടായ്മ മൂന്ന് വ്യാഴവട്ടം പിന്നിട്ടു

MediaOne Logo

Khasida

  • Published:

    1 Jun 2018 4:15 AM GMT

ജിസിസി കൂട്ടായ്മ മൂന്ന് വ്യാഴവട്ടം പിന്നിട്ടു
X

ജിസിസി കൂട്ടായ്മ മൂന്ന് വ്യാഴവട്ടം പിന്നിട്ടു

ഏകീകൃത കറൻസിയും വിസയും അകലെ; അംഗരാജ്യങ്ങൾക്കിടയിലെ ​ഐക്യത്തിലും വിള്ളൽ

ആറ്​ ഗൾഫുരാജ്യങ്ങൾ ചേർന്ന ജി.സി.സി കൂട്ടായ്‍മ മൂന്ന്​ വ്യാഴവട്ടം പിന്നിടുമ്പോൾ പ്രതിസന്ധികൾ ഏറെ. സാമ്പത്തിക, രാഷ്ട്രീയ വിഷയങ്ങളിലും മറ്റും ഏകീകൃത നിലപാടാണ്​ലക്ഷ്യം വെക്കുന്നതെങ്കിലും ഐക്യവും കെട്ടുറപ്പും നിലനിർത്തുന്നതിൽ കൂട്ടായ്‍മ ഇനിയും വിജയിച്ചിട്ടില്ല.

ഗൾഫിന്റെ വിശാല താൽപര്യങ്ങൾ മുൻനിർത്തി 1981 മെയ്​ 25നാണ്​ ഗൾഫ്​ സഹകരണ കൗൺസിലിന്റെ പിറവി. സൗദിക്കു പുറമെ യുഎഇ, ഖത്തർ, കുവൈത്ത്​, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളാണ്​ ജിസിസിയിൽ ഉള്ളത്​. പ്രതിരോധം, വിദേശനയം എന്നിങ്ങനെ സുപ്രധാന കാര്യങ്ങളിൽ ഒറ്റ നിലപാട്​എന്ന നയമാണ്​പൊതുവെ കൂട്ടായ്‍മയുടേത്​. എന്നാൽ ഏകീകൃത കറൻസിയും വിസയും യാഥാർഥ്യമാക്കാനുള്ള നീക്കം ഇനിയും എങ്ങും എത്തിയിട്ടില്ല.

സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അംഗരാജ്യങ്ങൾക്ക്​തുണയായി മാറാൻ ജിസിസി സംയുക്ത സൈന്യം നിലവിലുണ്ട്​. രാഷ്ട്രീയമായി അമേരിക്കയോട്​ചായ്‍വ്​പുലർത്തുമ്പോൾ തന്നെ, വിയോജിപ്പും പ്രകടമാണ്​. യു.എസ്​ പ്രസിഡന്റ്​ ട്രംപിന്റെ സൗദി സന്ദർശന വേളയിലും ജിസിസി ഭിന്നത പ്രകടമായി.

അൽജസീറ ചാനലിന്റെ പേരിൽ ഖത്തറും മറ്റു ഗൾഫ്​ രാജ്യങ്ങളുമായുള്ള അകൽച്ചയും വർധിച്ചിരുന്നു. ദൗർബല്യങ്ങൾ ഏറെയുണ്ടെങ്കിലും പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച സാമ്പത്തിക ബ്ലോക്കായി നിലയുറപ്പിക്കാൻ സാധിച്ച ജിസിസി, പൊതു വെല്ലുവിളികൾ നേരിടുന്നതിന്​ കൂടുതൽ വിയർക്കേണ്ടി വരും.

TAGS :

Next Story