Quantcast

സൌദി വാറ്റ്; മീഡിയവണ്‍ ട്രെയിനിങ് സംഘടിപ്പിച്ചു

MediaOne Logo

Jaisy

  • Published:

    1 Jun 2018 6:34 PM GMT

സൌദി വാറ്റ്; മീഡിയവണ്‍ ട്രെയിനിങ് സംഘടിപ്പിച്ചു
X

സൌദി വാറ്റ്; മീഡിയവണ്‍ ട്രെയിനിങ് സംഘടിപ്പിച്ചു

റിയാദിലെ ബത്ഹയിലെ റമാദ് ഹോട്ടലിലായിരുന്നു പരിപാടി

സൌദിയില്‍ നടപ്പിലാക്കുന്ന മൂല്യവര്‍‌ധിത നികുതി സംബന്ധിച്ച് മീഡിയവണ്‍ ട്രെയിനിങ് സംഘടിപ്പിച്ചു. റിയാദിലെ ബത്ഹയിലെ റമാദ് ഹോട്ടലിലായിരുന്നു പരിപാടി. ചാര്‍ട്ടേഡ് അക്കൌണ്ടന്റ് എം. അഫ്സല്‍ പരിപാടിയില്‍ ട്രെയിനിങ് നല്‍കി. സൌദിയിലെ വിവിധ കന്പനികളില്‍ നിന്ന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരാണ് പരിപാടിക്കെത്തിയത്.

മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്ത ഇരുന്നൂറ് പേര്‍ക്കായിരുന്നു മീഡിയവണ്‍ വാറ്റിനെ സംബന്ധിച്ച് ട്രയിനിങ് നല്‍കിയത്. തിങ്ങിനിറഞ്ഞ ഹാളില്‍ അദവാ അല്‍ ഷുജാ ഡയറക്ടര്‍ ഡോ. ഷിബു ടി തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയെക്കുറിച്ച് മീഡിയവണ്‍ സൌദി മാര്‍ക്കറ്റിങ് മാനേജര്‍ റിജോ വി ഇസ്മയില്‍ വിശദീകരിച്ചു. ഇതിന് ശേഷമായിരുന്നു രണ്ട് മണിക്കൂര്‍ നീണ്ട പരിശീലന പരിപാടി.

സൌദിയില്‍ നടപ്പില്‍ വരുന്നത് ലോകത്തെ ഏറ്റവും കുറഞ്ഞ നികുതിയാണെന്ന് പരിശീലനം നല്‍കിയ എം.അഫ്സല്‍ പറഞ്ഞു. വാറ്റ് നടപ്പിലാകുന്നതോടെ ഇന്‍വോയ്സ് അടക്കം രാജ്യത്തെ ടാക്സ് രേഖകളെല്ലാം പൂര്‍ണമായും അറബിയിലേക്ക് മാറും. ജനുവരിയില്‍ പ്രാബല്യത്തിലാകുന്ന വാറ്റിനെക്കുറിച്ച സമഗ്ര ചിത്രം നല്‍കുന്നതായിരുന്നു പരിപാടി. അദ് വാ അല്‍ ഷുജാ പുറത്തിറക്കുന്ന പുതിയ വാറ്റ് സംവിധാനമുള്ള പോസ് മെഷീനുകളും പരിപാടിയില്‍ അവതരിപ്പിച്ചു. അദ്വാ അല്‍ ശുജ, കാലിക്കറ്റ് ഗേറ്റ് റസ്റ്റോറന്റ്, ഫ്രണ്ടി മൊബൈല്‍ എന്നിവരുമായി സഹകരിച്ചായിരുന്നു പരിപാടി.

TAGS :

Next Story