Quantcast

അനധികൃത താമസക്കാർക്കു രാജ്യം വിടാനായി അനുവദിച്ച സമയം നീട്ടി നൽകില്ലെന്ന് കുവൈത്ത്

MediaOne Logo

Jaisy

  • Published:

    1 Jun 2018 11:53 PM GMT

അനധികൃത താമസക്കാർക്കു രാജ്യം വിടാനായി അനുവദിച്ച സമയം നീട്ടി നൽകില്ലെന്ന് കുവൈത്ത്
X

അനധികൃത താമസക്കാർക്കു രാജ്യം വിടാനായി അനുവദിച്ച സമയം നീട്ടി നൽകില്ലെന്ന് കുവൈത്ത്

നിയമം ലംഘിച്ചു കഴിയുന്ന മുഴുവൻ വിദേശികളും ഇളവുകാലം പ്രയോജനപ്പെടുത്തണമെന്നു മന്ത്രാലയം ആഹ്വാനം ചെയ്തു

അനധികൃത താമസക്കാർക്കു രാജ്യം വിടാനായി അനുവദിച്ച സമയം നീട്ടി നൽകില്ലെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം . നിയമം ലംഘിച്ചു കഴിയുന്ന മുഴുവൻ വിദേശികളും ഇളവുകാലം പ്രയോജനപ്പെടുത്തണമെന്നു മന്ത്രാലയം ആഹ്വാനം ചെയ്തു. ഒരുലക്ഷത്തി അമ്പത്തിനാലായിരം 154,000 വിദേശികൾ താമസനിയമം ലഘിച്ചു കഴിയുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ താമസകാര്യ വിഭാഗം ഉപമേധാവി മേജർ ജനറൽ അബ്ദുല്ല അൽ ഹാജ്‌രിയാണ് പൊതുമാപ്പ് കാലാവധി യാതൊരു കാരണത്താലും നീട്ടിനൽകില്ലെന്നു വ്യക്തമാക്കിയത് . നിലവിൽ 154000 വിദേശികൾ അനധികൃയ്തതാമസക്കാരായി രാജ്യത്തു കഴിയുന്നുണ്ടെന്നും പൊതുമാപ്പ് കഴിയുന്നതോടെ ഇഖാമനിയമലംഘകർ എന്ന പ്രശ്‌നം അവസാനിച്ചിരിക്കണം എന്നാണു ഉന്നതങ്ങളിൽ നിന്നുള്ള നിർദേശമെന്നും അദ്ദേഹം പറഞ്ഞു . നിശ്ചിതകാലാവധി കഴിഞ്ഞും രാജ്യത്തു തുടരുന്നവരോട് യാതൊരു ഇളവും കാണിക്കില്ല .ഇളവുകാലം അവസാനിക്കുന്നതോടെ രാജ്യവ്യാപകമായി പരിശോധന കർശനമാക്കും .

തൊഴിലാളികളുടെ പാസ്സ്‌പോർട്ട് കൈവശം വെച്ചിട്ടുള്ള സ്പോണ്‍സര്‍മാരോട് അവ വിട്ടു നൽകി ഇളവ് കാലം ഉപയോഗപ്പെടുത്താൻ സഹായിക്കണമെന്നും മേജർ ജനറൽ അബ്ദുല്ല നിർദേശിച്ചു .2016 ജനുവരി 24 നും 2018 ജനുവരി 24 നും ഇടയിൽ ഒളിച്ചോട്ടക്കേസിൽ ഉൾപ്പെട്ടവർ ഏതു മേഖലയിൽ ജോലി ചെയ്യുന്നവരായാലും പൊതുമാപ്പ് കാലത്തു നാട്ടിലേക്ക് പോകാൻ അനുവദിക്കും . രേഖകൾ ശരിയാക്കി രാജ്യത്തു തുടരാൻ ആഗ്രഹിക്കുന്നവർ നിയമാനുസൃതമുള്ള പിഴ അടക്കണമെന്നും താമസകാര്യ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ കൂട്ടിച്ചേർത്തു അതിനിടെ പൊതുമാപ്പിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തി ഇതുവരെ 450 ഓളം വിദേശികൾ രാജ്യം വിട്ടതായി എമിഗ്രെഷൻ വകുപ്പ് അറിയിച്ചു.

TAGS :

Next Story