യുഎഇ നിവാസികള്‍ക്ക് സന്തോഷവാര്‍ത്ത; പലചരക്ക് ഉല്‍പന്നങ്ങള്‍ പകുതി വിലയ്ക്ക്

യുഎഇ നിവാസികള്‍ക്ക് സന്തോഷവാര്‍ത്ത; പലചരക്ക് ഉല്‍പന്നങ്ങള്‍ പകുതി വിലയ്ക്ക്
ലോക സന്തുഷ്ട ദിനാചരണത്തിന്റെ ഭാഗമായി സാമ്പത്തിക മന്ത്രാലയമാണ് ആനുകൂല്യം പ്രഖ്യാപിച്ചത്
യുഎഇ നിവാസികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഒരു മാസം രാജ്യത്ത് പലചരക്ക് ഉല്‍പന്നങ്ങള്‍ക്ക് പകുതി വില മാത്രമേ ഈടാക്കൂ. ലോക സന്തുഷ്ട ദിനാചരണത്തിന്റെ ഭാഗമായി സാമ്പത്തിക മന്ത്രാലയമാണ് ആനുകൂല്യം പ്രഖ്യാപിച്ചത്.
ഈ മാസം 20 മുതല്‍ ഏപ്രില്‍ 20 വരെയാണ് യുഎഇയിലെ വിവിധ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ പലചരക്ക് ഉല്‍പന്നങ്ങള്‍ പകുതി വിലയ്ക്ക് നല്‍കുക. മൊത്തം 7500 ഉല്‍പന്നങ്ങളാണ് 50 ശതമാനം വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുക. ഇതുസംബന്ധിച്ച് വിവിധ എമിറേറ്റുകളിലെ കോ ഓപ്പറേറ്റീസ് സ്ഥാപനങ്ങളും ഹൈപ്പര്‍ മാര്‍ക്കറ്റുകളുമായി മന്ത്രാലയം ധാരണയുണ്ടാക്കിയിട്ടുണ്ട്. കോ ഓപ്പറേറ്റീവ് സ്ഥാപനങ്ങള്‍ 3000 ഉല്‍പന്നങ്ങള്‍ക്കാണ് വില കുറക്കുക. കാരിഫോര്‍, ലുലു തുടങ്ങിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ 2000 വീതം ഉല്‍പന്നങ്ങള്‍ക്കും വിലക്കുറവ് നല്‍കും. ചില സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഗള്‍ഫ് ഉപഭോക്തൃസംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി മാര്‍ച്ച് ഒന്ന് മുതല്‍ ഈ ആനുകൂല്യം നല്‍കിയിരുന്നു. വേള്‍ഡ് ഹാപ്പിനസ് ഡേ പ്രമാണിച്ച് ഒരു മാസം കൂടി ആനുകൂല്യം നീട്ടാനാണ് ഇവരുടെ തീരുമാനം.
Adjust Story Font
16

