Quantcast

ആറ് മാസം കൊണ്ട് കട പൂട്ടേണ്ടി വന്ന പ്രവാസി

MediaOne Logo

Subin

  • Published:

    2 Jun 2018 2:25 AM IST

ആറ് മാസം കൊണ്ട് കട പൂട്ടേണ്ടി വന്ന പ്രവാസി
X

ആറ് മാസം കൊണ്ട് കട പൂട്ടേണ്ടി വന്ന പ്രവാസി

നാട്ടില്‍ തുടങ്ങുന്ന പദ്ധതികളില്‍ പ്രവാസികള്‍ക്ക് സംഭവിക്കുന്ന വെല്ലുവിളിയുടെ സാക്ഷ്യമാണ് മുസ്തഫയുടെ ജീവിതം.

തുടങ്ങിയ കട ആറുമാസം കൊണ്ട് പൂട്ടേണ്ടി വന്നയാളാണ് മലപ്പുറം മമ്പാട് സ്വദേശി മുസ്തഫ. നാട്ടില്‍ പദ്ധതി തുടങ്ങുന്നതിന് മുമ്പ് പ്രവാസികള്‍ ശ്രദ്ധിക്കേണ്ട പാഠങ്ങളുണ്ട് മുസ്തഫയുടെ അനുഭവത്തില്‍. നാട്ടില്‍ തുടങ്ങുന്ന പദ്ധതികളില്‍ പ്രവാസികള്‍ക്ക് സംഭവിക്കുന്ന വെല്ലുവിളിയുടെ സാക്ഷ്യമാണ് മുസ്തഫയുടെ ജീവിതം.

രണ്ട് പതിറ്റാണ്ട് നീണ്ട പ്രവാസമവസാനിപ്പിച്ച് മടങ്ങിയ മുസ്തഫ വീണ്ടുമിപ്പോള്‍ സൗദിയിലുണ്ട്. നാട്ടില്‍ പോയത് കട തുടങ്ങാനാണ്. തുടങ്ങിയത് പക്ഷേ ആറ് മാസം കൊണ്ട് പൂട്ടി. ജീവിതാനുഭവം പാഠമാക്കി മരുഭൂമിയില്‍ ജീവിതം കൂട്ടിമുട്ടിക്കുകയാണിപ്പോള്‍ മുസ്തഫ.

TAGS :

Next Story