Quantcast

സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഹുറൂബായവരുടെ എണ്ണം കൂടി വരുന്നു

MediaOne Logo

Jaisy

  • Published:

    2 Jun 2018 8:48 AM GMT

സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഹുറൂബായവരുടെ എണ്ണം കൂടി വരുന്നു
X

സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഹുറൂബായവരുടെ എണ്ണം കൂടി വരുന്നു

മാര്‍ച്ച് 19ന് മുന്‍പ് ഹുറൂബായവര്‍ക്ക് മാത്രമാണ് പൊതുമാപ്പില്‍ അവസരം

സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഹുറൂബായവരുടെ എണ്ണം കൂടി വരുന്നതായി റിപ്പോര്‍ട്ട്. മാര്‍ച്ച് 19ന് മുന്‍പ് ഹുറൂബായവര്‍ക്ക് മാത്രമാണ് പൊതുമാപ്പില്‍ അവസരം. ഇതിന് ശേഷമാണ് നിരവധി പേര്‍ ഹുറൂബായത്. ഇതോടെ കേന്ദ്ര വിദേശ കാര്യ മാന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ഹരജി സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് സാമൂഹിക പ്രവര്‍ത്തകര്‍.

ഈ മാസമാണ് രണ്ടാമതും ഇന്ത്യക്കാര്‍ക്കായി പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഒരു രേഖയും കൈയ്യിലില്ലാത്തവർ, ഹജ്ജ്​ നിയമ ലംഘനത്തിൽ പെട്ടവർ,
ഹജ്ജ്​ ഉംറ സന്ദർശന വിസാ കാലാവധി കഴിഞ്ഞവർ, സ്പോൺസർ മരണപ്പെട്ടവര്‍, ചുവപ്പ് വിഭാഗത്തിൽ പെട്ടവര്‍ക്കും ഇവര്‍ക്കെല്ലാം മാപ്പ് ലഭിക്കും. പക്ഷേ, മാര്‍ച്ച് 19ന് മുന്‍പ് ഹുറൂബായവര്‍ക്ക് മാത്രമാണ് അവസരം. പുതിയ കണക്ക് പ്രകാരം ഇതിന് ശേഷം ഹുറൂബാക്കപ്പെട്ടവരാണ് കൂടുതലും. ഇക്കാര്യം ഇന്ത്യന്‍ എംബസ്സി സഹായ കേന്ദ്രങ്ങളും സ്ഥിരീകരിക്കുന്നു. പൊതുമാപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഹുറൂബാക്കപ്പെട്ടവര്‍ക് ആനുകൂല്യം ബാധകമല്ല. ഇതോടെ സങ്കീര്‍ണമാവുകയാണ് പ്രശ്നങ്ങള്‍.

രാജ്യത്തെ 21 കേന്ദ്രങ്ങളിലൂടെ സേവനം ഉപയോഗപ്പെടുത്താം. ഒക്ടോബർ 19 വരെ നിയമലംഘകര്‍ക്ക് നാട്ടിലേക്ക് പ്രശ്നങ്ങളൊന്നമില്ലാതെ മടങ്ങാം. പക്ഷേ പൊതുമാപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഹുറൂബാക്കപ്പെട്ട ഇന്ത്യക്കാര്‍ കുടുങ്ങും. ഇത്തരം കേസുകള്‍ തൊഴില്‍ മന്ത്രാലയത്തെ അറിയിക്കാമെന്നേ എംബസിക്ക് പറയാനാകുന്നുള്ളൂ. പരിഹാരത്തിന് നയതന്ത്ര ഇടപെടലാവശ്യപ്പെടുകയാണ് സാമൂഹ്യ പ്രവര്‍ത്തകര്‍.

TAGS :

Next Story