Quantcast

സാമ്പത്തികസ്ഥിതിയെക്കുറിച്ച് വ്യാജപ്രചരണം: വിശദീകരണവുമായി യു.എ.ഇ അധികൃതകര്‍

MediaOne Logo

admin

  • Published:

    2 Jun 2018 11:27 PM GMT

സാമ്പത്തികസ്ഥിതിയെക്കുറിച്ച് വ്യാജപ്രചരണം: വിശദീകരണവുമായി യു.എ.ഇ അധികൃതകര്‍
X

സാമ്പത്തികസ്ഥിതിയെക്കുറിച്ച് വ്യാജപ്രചരണം: വിശദീകരണവുമായി യു.എ.ഇ അധികൃതകര്‍

അഭിപ്രായം രേഖപ്പെടുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരു സര്‍ക്കാര്‍ വകുപ്പിനെയും അധികാരപ്പെടുത്തിയിട്ടില്ലെന്നും അധികൃതര്‍ വിശദീകരിച്ചു.

യു.എ.ഇയുടെ സാമ്പത്തികസ്ഥിതിയെ കുറിച്ച് മോശം അഭിപ്രായം രേഖപ്പെടുത്തുന്നവര്‍ക്ക് പിഴ ഈടാക്കുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ദുബൈ സാമ്പത്തിക വികസന വകുപ്പ് വ്യക്തമാക്കി. അത്തരം അഭിപ്രായം രേഖപ്പെടുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരു സര്‍ക്കാര്‍ വകുപ്പിനെയും അധികാരപ്പെടുത്തിയിട്ടില്ലെന്നും അധികൃതര്‍ വിശദീകരിച്ചു.

യു.എ.ഇയിലെ സാമ്പത്തികാവസ്ഥ മോശമാണെന്ന വിധം അഭിപ്രായം രേഖപ്പെടുത്തിയ കമ്പനികള്‍ക്കും വ്യക്തികള്‍ക്കും അധികൃതര്‍ പിഴയിടുന്നു എന്ന പ്രചാരണമാണ് ദുബൈ അധികൃതര്‍ നിഷേധിച്ചത്. ആര്‍ക്കെതിരെയും അത്തരത്തില്‍ നടപടി സ്വീകരിച്ചിട്ടില്ല. ഒരു സര്‍ക്കാര്‍ വകുപ്പിനെയും അഭിപ്രായം രേഖപ്പെടുത്തി പിഴ ഈടാക്കാന്‍ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ദുബൈ സാത്തിക വികസന വകുപ്പ് വിശദീകരിച്ചു. രാജ്യത്തിന്റെ സാന്പത്തികാവസ്ഥയെ കുറിച്ചും വാണിജ്യ ഇടപാടുകളെ കുറിച്ചും ഉത്തരവാദിത്തപ്പെട്ട അധികാരികള്‍ നല്‍കുന്ന വിവരങ്ങള്‍ മാത്രമേ ജനങ്ങള്‍ കണക്കിലെടുക്കേണ്ടതുള്ളു. കേട്ടുകേള്‍വികളെയും അടിസ്ഥാനമില്ലാത്ത റിപ്പോര്‍ട്ടുകളെയും തള്ളിക്കയണമെന്ന് ഡി.ഇ.ഡി നിര്‍ദേശിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ ദുബൈ സാമ്പത്തികരംഗം ശക്തമായ നിലയില്‍ മുന്നോട്ടുപോവുകയാണ്. വിവിധ തലങ്ങളിലെ നിക്ഷേപകരും, കന്പനികളും ഇക്കാര്യത്തില്‍ ആത്മവിശ്വാസത്തോടെയാണ് മുന്നോട്ടുപോകുന്നത്. ദുബൈയിലേക്കുള്ള വിദേശ നിക്ഷേപം, നാടിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനം, പുതിയ വാണിജ്യ ലൈസന്‍സുകള്‍ തുടങ്ങിയ സൂചികകള്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും സാന്പത്തിക വികസന വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

TAGS :

Next Story