രൂപ കൂപ്പുകുത്തുന്നു, ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് പണമയക്കാന്‍ തിരക്ക്

രൂപ കൂപ്പുകുത്തുന്നു, ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് പണമയക്കാന്‍ തിരക്ക്
പഞ്ചാബ് നാഷനൽ ബാങ്ക് കുംഭകോണത്തിന്റെ പശ്ചാത്തലത്തിൽ പൊതുമേഖലാ ബാങ്കുകളിൽ നിന്നും ഇറക്കുമതിക്കാരിൽ നിന്നും ഡോളറിനുണ്ടായ വൻ ആവശ്യകതയാണ് രൂപക്ക് തിരിച്ചടിയായത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രൂപ കൂപ്പു കുത്തുന്ന സാഹചര്യം മുൻനിർത്തി യു.എ.ഇ ഉൾപ്പെടെ ഗൾഫിലെ പണമിടപാട് സ്ഥാപനങ്ങളിൽ വലിയ തിരക്ക്. മാസങ്ങളായി രൂപക്ക് ലഭിച്ച മേൽക്കൈ ഗൾഫ് കറൻസികളുമായുള്ള വിനിമയത്തിൽ പ്രവാസികൾക്ക് സാമ്പത്തിക നഷ്ടം വരുത്തിയിരുന്നു. ഈ അവസ്ഥക്കാണിപ്പോൾ മാറ്റം സംഭവിച്ചിരിക്കുന്നത്.
ഡോളറിനെതിരെ രൂപക്ക് ഈ വർഷത്തെ ഏറ്റവും വലിയ തകർച്ചയാണിപ്പോൾ നേരിടുന്നത്. രണ്ടു ദിവസം കൊണ്ട് ഒന്നര രൂപയിലേറെയാണ് ഇടിഞ്ഞത്. ഗൾഫ് കറൻസികളും ഇന്ത്യൻ രൂപയുമായുള്ള വിനിമയത്തിലും ഇത് പ്രകടമാണ്. ഒരു ദിർഹത്തിന് 17 രൂപ 64 പൈസ എന്നതാണ് യു.എ.ഇയിലെവിനിമയ നിരക്ക്.
പഞ്ചാബ് നാഷനൽ ബാങ്ക് കുംഭകോണത്തിന്റെ പശ്ചാത്തലത്തിൽ പൊതുമേഖലാ ബാങ്കുകളിൽ നിന്നും ഇറക്കുമതിക്കാരിൽ നിന്നും ഡോളറിനുണ്ടായ വൻ ആവശ്യകതയാണ് രൂപക്ക് തിരിച്ചടിയായത്. വിദേശ നിക്ഷേപകരും ആഗോള വ്യാപാരികളും ആഭ്യന്തര ഓഹരികളിൽ നിന്ന് വൻതോതിൽ പണം പിൻവലിക്കുന്ന പ്രവണതയും രൂപക്ക് ദോഷം ചെയ്തു. രൂപയുടെ ഇടിവ് അടുത്ത മാസവും തുടർന്നേക്കും എന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന സൂചന. ഏപ്രിൽ മധ്യത്തോടെ മാത്രമാകും ഇതിൽ മാറ്റം വരികയെന്നും അവർ വ്യക്തമാക്കുന്നു.
പ്രതീക്ഷിക്കാതെ ലഭിച്ച നേട്ടം ഉപയോഗപ്പെടുത്താൻ മണി എക്സ്ചേഞ്ച് ബ്രാഞ്ചുകളിൽ നല്ല തിരക്കാണിപ്പോൾ അനുഭവപ്പെടുന്നതും.
Adjust Story Font
16

