Quantcast

സൗദിയിലെ മന്ത്രാലയങ്ങളിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പുനക്രമീകരണം വരുന്നു

MediaOne Logo

Jaisy

  • Published:

    2 Jun 2018 1:35 AM GMT

സൗദിയിലെ  മന്ത്രാലയങ്ങളിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പുനക്രമീകരണം വരുന്നു
X

സൗദിയിലെ മന്ത്രാലയങ്ങളിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പുനക്രമീകരണം വരുന്നു

സൗദി വിഷന്‍ 2030ന്റെ ഭാഗമായി രാജ്യത്ത് നടപ്പാക്കിവരുന്ന ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് നടപടികള്‍

സൗദിയിലെ മന്ത്രാലയങ്ങളിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പുനക്രമീകരണം വരുന്നു. സൗദി വിഷന്‍ 2030ന്റെ ഭാഗമായി രാജ്യത്ത് നടപ്പാക്കിവരുന്ന ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് നടപടികള്‍.

സൌദിയിലെ 17 മന്ത്രാലയങ്ങളിലുമാണ് മാറ്റം വരുന്നത്. വിവിധ തസ്തികകളില്‍ അഴിച്ചുപണി നടത്തുമെന്ന് സിവില്‍ സര്‍വീസ് മന്ത്രി സുലൈമാന്‍ അല്‍ഹംദാന്‍ പറഞ്ഞു. സൗദി വിഷന്‍ 2030ന്റെ ഭാഗമായി രാജ്യത്ത് നടപ്പാക്കിവരുന്ന ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമാണ് മന്ത്രാലയങ്ങളിലെ പുന:ക്രമീകണം. രാജ്യത്ത് നിലവിലുള്ള സാഹചര്യവും ഭാവി സൗദിയുടെ ആവശ്യങ്ങളും പരിഗണിച്ചാണ് ഉദ്യോഗസ്ഥ തസ്തികകളില്‍ പുന:ക്രമീകരണം നടത്തുന്നത്. മന്ത്രാലയ ജോലിക്കാര്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ കുറ്റമറ്റ രീതിയിലും കാലത്തിനിണങ്ങുന്ന രീതിയിലും നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെയും നിര്‍വഹിക്കണമെന്നാണ് സര്‍ക്കാര്‍ താല്‍പര്യം. രാജ്യത്തെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ലഭിക്കുന്ന സേവനം മെച്ചപ്പെടാനും അഴിച്ചുപണി സഹായിക്കും. പരിഷ്കരണം നടപ്പുവര്‍ഷത്തില്‍ തന്നെ നടപ്പാക്കുമെന്നും നാല് മാസത്തിനകം ഇതിന്റെ സല്‍ഫലങ്ങള്‍ കണ്ടുതുടങ്ങുമെന്ന് സിവില്‍ സര്‍വിസ് മന്ത്രി കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story