Quantcast

ഇന്ത്യ- ഖത്തര്‍ അതിവേഗ കപ്പല്‍ സര്‍വ്വീസ് വരുന്നു

MediaOne Logo

Subin

  • Published:

    2 Jun 2018 11:39 PM IST

ഇന്ത്യ- ഖത്തര്‍ അതിവേഗ കപ്പല്‍ സര്‍വ്വീസ് വരുന്നു
X

ഇന്ത്യ- ഖത്തര്‍ അതിവേഗ കപ്പല്‍ സര്‍വ്വീസ് വരുന്നു

ചരക്കുപാത യാഥാര്‍ത്ഥ്യമാകുന്നതോടെ മൂന്ന് മുതല്‍ 4 ദിവസത്തിനകം തന്നെ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ചരക്കു നീക്കം സാധ്യമാകുമെന്നതാണ് പ്രധാന സവിശേഷത. 

ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള ചരക്ക് ഗതാഗതത്തിന് ആക്കം കൂട്ടാന്‍ അതിവേഗ കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുന്നു. ഖത്തര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വ്വീസിന് ജൂണ്‍ മാസത്തോടെ തുടക്കമാവും ഇതോടെ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ കടല്‍ദൂരം 4 ദിവസമായി ചുരുങ്ങും.

ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള കപ്പല്‍ സര്‍വ്വീസിന് ജൂണ്‍ മാസത്തോടെ തുടക്കമാകുമെന്നാണ് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഖത്തര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വ്വീസ് കപ്പല്‍പാത എന്നറിയപ്പെടുന്ന ചരക്കുപാത യാഥാര്‍ത്ഥ്യമാകുന്നതോടെ മൂന്ന് മുതല്‍ 4 ദിവസത്തിനകം തന്നെ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ചരക്കു നീക്കം സാധ്യമാകുമെന്നതാണ് പ്രധാന സവിശേഷത.

നിലവില്‍ തന്നെ ഖത്തറുമായുള്ള കയറ്റിറക്കുമതിയില്‍ വന്‍തോതില്‍ വര്‍ദ്ധനരേഖപ്പെടുത്തിയിരിക്കെ പുതിയ കപ്പല്‍പാത ഇതിന് ആക്കം കൂട്ടുമെന്നാണ് പ്രതീക്ഷ. ഇന്ത്യയില്‍ നിന്നുള്ള ഭക്ഷ്യോല്‍പ്പന്നങ്ങളാണ് ഇപ്പോള്‍ കാര്യമായി ഖത്തറിലേക്കെത്തുന്നത്. അതിവേഗ പാത വരുന്നതോടെ ഇന്ത്യയില്‍ നിന്നുള്ള ഭക്ഷ്യഇറക്കുമതിയില്‍ കുതിച്ചു ചാട്ടമുണ്ടാകും.

ഇന്ത്യയുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്താനായി ഇന്ത്യ ഖത്തര്‍ ബിസിനസ് ഫോറം സംഘടിപ്പിച്ച ഗ്ലോബല്‍ എക്‌സ്‌പോയും ഭക്ഷ്യഉച്ചകോടിയും ഇതിന് മുതല്‍കൂട്ടാവും. ഖത്തറിനുമേല്‍ അയല്‍രാജ്യങ്ങളേര്‍പ്പെടുത്തിയ ഉപരോധം ആരംഭിച്ചതിനുശേഷം ഖത്തറും ഇന്ത്യയും തമ്മിലുള്ള വ്യാപാര ഇടപാടുകളില്‍ ക്രമാനുഗത വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

TAGS :

Next Story