ഇന്ത്യൻ രൂപയുടെ വിലയിടിവ് കുറച്ചു കാലം കൂടി തുടർന്നേക്കുമെന്ന് വിദഗ്ധർ

- Published:
2 Jun 2018 11:09 PM IST

ഇന്ത്യൻ രൂപയുടെ വിലയിടിവ് കുറച്ചു കാലം കൂടി തുടർന്നേക്കുമെന്ന് വിദഗ്ധർ
എണ്ണവില വർധനയെ തുടർന്ന് രൂപപ്പെട്ട ഇന്ത്യൻ രൂപയുടെ വിലയിടിവ് കുറച്ചു കാലം കൂടി തുടർന്നേക്കുമെന്ന്
എണ്ണവില വർധനയെ തുടർന്ന് രൂപപ്പെട്ട ഇന്ത്യൻ രൂപയുടെ വിലയിടിവ് കുറച്ചു കാലം കൂടി തുടർന്നേക്കുമെന്ന് വിദഗ്ധർ. ആഗോള വിപണിയിൽ എണ്ണവില സന്തുലിതമാകുന്നതിനെയും റിസർവ് ബാങ്കിന്റെ ബദൽ നടപടികളെയും ആശ്രയിച്ചിരിക്കുകയാണ് രൂപയുടെ വിനിമയമൂല്യത്തിന്റെ ഭാവി. എണ്ണവിലയിൽ ഉണ്ടായ വർധനയും മറ്റു സാമ്പത്തിക സാഹചര്യങ്ങളുമാണ് ഇറക്കുമതി രാഷ്ട്രമായ ഇന്ത്യയുടെ രൂപക്ക് തിരിച്ചടിയായത്. സമീപകാലത്ത് ഒന്നുമില്ലാത്തവിധം കനത്ത ആഘാതമാണ് രൂപ നേരിടുന്നത്. ഡോളറുമായുള്ള അന്തരം വർധിച്ചത് ഇറക്കുമതി ഉൽപന്നങ്ങളുടെ നിരക്കും ഗണ്യമായി ഉയർത്തി.
ഗൾഫ് കറൻസികളുമായുള്ള വനിമയ മൂല്യം ഇടിഞ്ഞത് പ്രവാസ ലോകത്തെ ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് താൽക്കാലികമായെങ്കിലും സാന്ത്വനമായി മാറുകയാണ്. വൈകാതെ ദിർഹത്തിന് 19 രൂപയായി വിനിമയ മൂല്യം ഉയർന്നേക്കുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ആഗോള വിപണിയിൽ എണ്ണവില ഇനിയും വല്ലാതെ കൂടാൻ ഇടയില്ലെന്ന് കരുതുന്നവരാണ് കൂടുതൽ.
റിസർവ് ബാങ്ക് ശക്തമയ നടപടികൾ കൂടി സ്വീകരിക്കുകയാണെങ്കിൽ മൂല്യതകർച്ച കുറെയൊക്കെ പിടിച്ചു നിർത്താൻ കഴിയുമെന്നു കരുതുന്നവരും ഉണ്ട്. പ്രവാസികൾക്ക് ലഭിച്ച അനുകൂല സാഹചര്യം അവർ നന്നായി പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് ധനകാര്യ വിനിമയ സ്ഥാപനങ്ങളിലെ തിരക്ക് കാണിക്കുന്നത്. നാട്ടിലേക്ക് പണം അയക്കുന്നതിൽ ആറു മുതൽ എട്ടു ശതമാനം വരെ വർധന ഉണ്ടെന്നാണ് വിനിമയ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.
Adjust Story Font
16
