ഖത്തര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവരില്‍ പലരും വീട്ടുജോലിക്കെത്തിയവര്‍

ഖത്തര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവരില്‍ പലരും വീട്ടുജോലിക്കെത്തിയവര്‍
ഏജന്റുമാരായ വിസക്കച്ചവടക്കാര്‍ മുതല്‍ ഖത്തറില്‍ വെച്ച് പരിചയംനടിച്ചത്തുന്ന മലയാളികള്‍ വരെ പലവിധത്തില്‍ ചൂഷണം ചെയ്യുന്നതായുള്ള പരാതികളാണ് ഈ സ്ത്രീകള്‍ക്ക് പറയാനുള്ളത്.
ഖത്തറില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്താനെത്തിയ വീട്ടുവേലക്കാരികളില്‍ പലരും മലയാളി ഏജന്റുമാരുടെ വഞ്ചനക്കിരയായവര്‍. നിയമനടപടികള്‍ പൂര്‍ത്തിയാക്കി കൂടുതല്‍ പേര്‍ നാട്ടിലേക്ക് തിരിക്കുന്നു. ഹെല്‍പ്പ് ഡെസ്‌കുകളെ സമീപിക്കുന്നവരിലും സ്ത്രീ തൊഴിലാളികളാണ് കൂടുതല്‍.
പാവപ്പെട്ട മലയാളി സ്ത്രീകളെ വീട്ടുവേലക്കായി ഖത്തറിലേക്ക് കൊണ്ടുവന്ന് മറ്റ് എജന്റുമാര്‍ക്ക് കൈമാറുന്ന സംഘങ്ങളുണ്ടെന്നാണ് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ ഈ സ്ത്രീയുടെ അനുഭവം വ്യക്തമാക്കുന്നത്.
ഇവര്‍ക്കു പുറമെ കൊല്ലം കൊട്ടാരക്കര സ്വദേശിനിയായ മറ്റൊരു സ്ത്രീയും വയനാട് സ്വദേശിയും ഇന്ന് നാട്ടിലേക്ക് തിരിച്ചതായും കൂടുതല്‍ പേര്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും കള്‍ച്ചറല്‍ഫോറം ജനസേവനവിഭാഗം അറിയിച്ചു.
ഏജന്റുമാരായ വിസക്കച്ചവടക്കാര്‍ മുതല്‍ ഖത്തറില്‍ വെച്ച് പരിചയംനടിച്ചത്തുന്ന മലയാളികള്‍ വരെ പലവിധത്തില്‍ ചൂഷണം ചെയ്യുന്നതായുള്ള പരാതികളാണ് ഈ സ്ത്രീകള്‍ക്ക് പറയാനുള്ളത്.
Adjust Story Font
16