Quantcast

ഈണത്തില്‍ വീണമീട്ടി സംഗീതാസ്വാദകരുടെ മനംകവര്‍ന്ന് ഒരു പ്രവാസി വീട്ടമ്മ

MediaOne Logo

Alwyn K Jose

  • Published:

    3 Jun 2018 8:48 AM GMT

തന്ത്രി വാദ്യങ്ങളുടെ മാതാവാണ് വീണ. വീണ വാദനത്തിലൂടെ ശാസ്ത്രീയ സംഗീതാസ്വാദകരുടെ മനം കവരുകയാണ് കുവൈത്തിൽ ഒരു വീട്ടമ്മ.

തന്ത്രി വാദ്യങ്ങളുടെ മാതാവാണ് വീണ. വീണ വാദനത്തിലൂടെ ശാസ്ത്രീയ സംഗീതാസ്വാദകരുടെ മനം കവരുകയാണ് കുവൈത്തിൽ ഒരു വീട്ടമ്മ. എംബസി പരിപാടികൾ ഉൾപ്പെടെ നിരവധിവേദികളിൽ കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട് ഷിജിത രാജേഷ് എന്ന പ്രവാസി കുടുംബിനി.

കേരളത്തിലും പുറത്തും നിരവധി സംഗീത കച്ചേരികൾ അവതരിപ്പിച്ച അനുഭവ സമ്പത്തുമായാണ് ഏഴു വർഷം മുമ്പ് ഷിജിത കുവൈത്തിലെത്തിയത്. ഇന്ന് കുവൈത്തിലെ ശാസ്ത്രീയ സംഗീത സദസുകൾക്ക് സുപരിചിതയാണ് ഈ വീട്ടമ്മ. നവരാത്രിക്കാലമായതോടെ കച്ചേരികളുടെയും അരങ്ങേറ്റങ്ങളുടെയും തിരക്കിലാണിവർ. മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശിനിയായ ഷിജിത സ്വാതിതിരുനാൾ സംഗീത കോളജിൽ നിന്നാണ് ഗാനഭൂഷണവും ഗാന പ്രവീണയും പാസായത്. തുടർച്ചയായി മൂന്നു വർഷം സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ വിധികർത്താവായിരുന്നിട്ടുണ്ട്. ഭർത്താവ് രാജേഷിനും മക്കൾക്കും ഒപ്പം അബ്ബാസിയയിൽ താമസിക്കുന്ന ഇവർ പ്രവാസ ജീവിതത്തിനിടയിൽ അമ്പതിലേറെ കുട്ടികൾക്കാണ് വീണാവാദനത്തിന്റെ പാഠങ്ങൾ പകർന്നു നൽകിയത്.

TAGS :

Next Story