Quantcast

വിസയില്ലാതെ ഖത്തറിലേക്ക് വരുന്നവര്‍ക്ക് ഇ-ഗേറ്റ്​ വഴി പ്രവേശം സാധ്യമാക്കാൻ​ ആലോചന

MediaOne Logo

Jaisy

  • Published:

    3 Jun 2018 3:55 AM GMT

വിസയില്ലാതെ ഖത്തറിലേക്ക് വരുന്നവര്‍ക്ക് ഇ-ഗേറ്റ്​ വഴി പ്രവേശം സാധ്യമാക്കാൻ​ ആലോചന
X

വിസയില്ലാതെ ഖത്തറിലേക്ക് വരുന്നവര്‍ക്ക് ഇ-ഗേറ്റ്​ വഴി പ്രവേശം സാധ്യമാക്കാൻ​ ആലോചന

വിസാരഹിത പ്രവേശം ഭാവിയിൽ കൂടുതൽ രാജ്യങ്ങൾക്ക്​ സാധ്യതയെന്ന്​ അധികൃതർ സൂചന നല്‍കി

വിസയില്ലാതെ ഖത്തറിലേക്ക് വരാവുന്ന 80 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ​വിമാനത്താവളങ്ങളിലെ ഇ-ഗേറ്റ്​ വഴി പ്രവേശം സാധ്യമാക്കാൻ​ ആലോചന .വിസാരഹിത പ്രവേശം ഭാവിയിൽ കൂടുതൽ രാജ്യങ്ങൾക്ക്​ സാധ്യതയെന്ന്​ അധികൃതർ സൂചന നല്‍കി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 80 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ വിസയില്ലാതെ രാജ്യത്ത് പ്രവേശിക്കാൻ അ​നുമതി നൽകിയ ഖത്തറിന്റെ തീരുമാനത്തിന്​ വൻ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കെ ഈ പട്ടികയിലേക്ക്​ ഭാവിയിൽ കൂടുതൽ രാജ്യങ്ങളെ ചേർക്കാൻ ആലോചിക്കുന്നതായി അധികൃതർ വ്യക്തമാക്കി. വളരെ ശ്രദ്ധാപൂർവവും ശാസ്ത്രീയവുമായ രീതിയിൽ രാജ്യങ്ങളുടെ പാസ്പോർട്ട്​ കരുത്തും ചെലവഴിക്കാനുള്ള
കഴിവും വിലയിരുത്തിയാണ്​ നിലവിലെ പട്ടിക തയ്യാറാക്കിയതെന്നും ഭാവിയിൽ കൂടുതൽ രാജ്യങ്ങളെ ചേർക്കുന്നതിനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നും ഖത്തർ ടൂറിസം അതോറിറ്റി ചീഫ്​ ടൂറിസം ഡെവലപ്മെന്റ്​ ഓഫീസർ ഹസൻ അബ്ദുറഹ്​മാൻ അൽ ഇബ്രാഹീം പറഞ്ഞു. കൂടുതൽ സന്ദർശകർക്കായി രാജ്യത്തിന്റെ വാതിലുകൾ തുറന്നിടുകയാണ്​ ഖത്തറിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിസയില്ലാതെ വരാവുന്ന 80 രാജ്യങ്ങളിൽനിന്നുള്ളവർക്ക്​ വിമാനത്താവളങ്ങളിലെ ഇ-ഗേറ്റ്​ വഴി പ്രവേശം സാധ്യമാക്കാനാണ്​ ആലോചിക്കുന്നത്​. ആദ്യമായി വരുമ്പോൾ ഇലക്ട്രോണിക്​ കാർഡ്​ നൽകുകയും പിന്നീട്​ ഇതുപയോഗിച്ച്​ഇമിഗ്രേഷൻ ഇല്ലാതെ ഇ-ഗേറ്റ്​ വഴി വരാനുള്ള അവസരമൊരുക്കുകയുമാണ്​ ലക്ഷ്യം.

TAGS :

Next Story