Quantcast

ഫലസ്തീനിലെ ലാന്‍ഡ് ഡേ; റിയാദില്‍ ഐക്യദാര്‍ഢ്യ നൃത്തം

MediaOne Logo

Jaisy

  • Published:

    3 Jun 2018 2:27 PM IST

ഫലസ്തീനിലെ ലാന്‍ഡ് ഡേ; റിയാദില്‍ ഐക്യദാര്‍ഢ്യ നൃത്തം
X

ഫലസ്തീനിലെ ലാന്‍ഡ് ഡേ; റിയാദില്‍ ഐക്യദാര്‍ഢ്യ നൃത്തം

ഫലസ്തീനിലെ പരമ്പരാഗത നൃത്ത രൂപമാണ് ദബഖ

ഫലസ്തീനിലെ ലാന്‍ഡ് ഡേ-യേക്ക് ഐക്യദാര്‍ഢ്യവുമായി സൌദിയിലെ റിയാദില്‍ ദബഖ നൃത്തമവതരിപ്പിച്ചു. ഫലസ്തീനിലെ പരമ്പരാഗത നൃത്ത രൂപമാണ് ദബഖ. സൌദിയില്‍ താമസിക്കുന്ന ഫലസ്തീനികളുടെ നേൃതൃത്വത്തിലായിരുന്നു പരിപാടി.

സന്തോഷത്തിന്റെയും വിജയത്തിന്റേയും മോചനങ്ങളുടേയും വേളകളില്‍ ഫല്തീനികള്‍ അവതരിപ്പിച്ച് പോരുന്ന പരമ്പരാഗത നൃത്തമാണ് ദബഖ. ലയാലി അല്‍ ഖുദ്സ് എന്ന സംഘമാണ് സൌദിയില്‍ ഈ പരാപിടി അവതരിപ്പിക്കുന്നത്. 2008മുതല്‍ റിയാദില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടികള്‍ നടത്താറുണ്ടിവര്‍. ഇസ്രായേല്‍ അധിനിവേശത്തോടെ സംസ്കാരവും ജീവിതവും അറ്റു പോകില്ലെന്ന പ്രഖ്യാപനം കൂടിയാണ് ഈ ആവിഷ്കാരം. കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ പരിപാടിയുടെ ഭാഗമായി. സൌദിയില്‍ ജനിച്ച് ഇസ്രയേല്‍ വിലക്ക് കാരണം മാതൃരാജ്യത്തേക്ക് മടങ്ങാനാകാത്തവരും പരിപാടിയിലെത്താറുണ്ട് ഓരോ വര്‍ഷവും.

TAGS :

Next Story