Quantcast

തൊഴില്‍ വിസയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിധിയില്‍പ്പെടില്ലെന്ന് ഒമാന്‍ മാനവവിഭവശേഷി മന്ത്രാലയം

MediaOne Logo

Khasida

  • Published:

    4 Jun 2018 7:35 AM GMT

തൊഴില്‍ വിസയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിധിയില്‍പ്പെടില്ലെന്ന് ഒമാന്‍ മാനവവിഭവശേഷി മന്ത്രാലയം
X

തൊഴില്‍ വിസയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിധിയില്‍പ്പെടില്ലെന്ന് ഒമാന്‍ മാനവവിഭവശേഷി മന്ത്രാലയം

റോയല്‍ ഒമാന്‍ പൊലീസിന്റെ ചുമതലയിലുള്ള കാര്യങ്ങളാണ് ഇതെന്നും

ഒമാനില്‍ രണ്ട് വര്‍ഷ വിസാ നിരോധം, നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങി തൊഴില്‍ വിസയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തങ്ങളുടെ സവിശേഷാധികാര പരിധിയില്‍ പെട്ട കാര്യങ്ങള്‍ അല്ല എന്നു മാനവ വിഭവശേഷി വകുപ്പ് മന്ത്രാലയം. റോയല്‍ ഒമാന്‍ പൊലീസിന്റെ ചുമതലയിലുള്ള കാര്യങ്ങളാണ് ഇതെന്നും മാനവ വിഭവശേഷി വകുപ്പ് വക്താവിനെ ഉദ്ധരിച്ച് ഔദ്യോഗിക ദിനപത്രമായ ഒമാന്‍ ഒബ്സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്തു. എന്‍.ഒ.സി നീക്കുന്നത് മാനവ വിഭവ ശേഷി വകുപ്പ് മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് വക്താവ് പ്രതികരിച്ചത്.

മാനവ വിഭവശേഷി വകുപ്പ് മന്ത്രാലയത്തിന്റെ അധികാര പരിധിയില്‍ പെട്ട കാര്യഅല്ലങ്കിലും തൊഴിലവസരങ്ങള്‍ക്കും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കും തടസമായി നില്‍ക്കുന്ന വിഷയങ്ങളില്‍ ഇടപെടാന്‍ മന്ത്രാലയം പ്രതിജ്ഞാബന്ധമാണ്. ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് ഇത്തരം തടസങ്ങള്‍ നീക്കുന്നതിനുള്ള ഇടപെടലുകള്‍ മന്ത്രാലയം നടത്തിവരുന്നുമുണ്ട്. വിവിധ നയങ്ങളും നിയമങ്ങളും രാജ്യത്തിന്റെ വികസനത്തിന് അനുഗുണമായിരിക്കാനാണ് മന്ത്രാലയത്തിന്റെ പരിശ്രമങ്ങളെന്നും റിപ്പോര്‍ട്ട് പറയുന്നു. നിലവിലെ എന്‍.ഒ.സി നിയമത്തില്‍ യാതൊരു മാറ്റം ഇല്ല എന്നും. ബന്ധപ്പെട്ട അധികൃതരുമായി കൂടിയാലോചിച്ച ശേഷമാണ് എല്ലാ നിയമങ്ങളും നടപ്പില്‍ വരുത്തുന്നതെന്നും ആര്‍.ഒ.പി വക്താവും അറിയിച്ചു.

ഈ നിയമം എടുത്തുകളയുന്നത് സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നതായി മാനവ വിഭവ ശേഷി വകുപ്പ് മന്ത്രിയുടെ ഉപദേഷ്ടാവായ സൈദ് ബിന്‍ നാസര്‍ അല്‍ സാദിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഒമാന്‍ ദിനപത്രം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വൈകാതെ നിലവില്‍ വരുമെന്ന് കരുതുന്ന പരിഷ്കരിച്ച തൊഴില്‍ ഈ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാകുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്‍.ഒ.സി എടുത്തുകളയുന്നതിന് അനുകൂലമായും പ്രതികൂലമായുമുള്ള വാദഗതികള്‍ ഏറെ നാളുകളായി ഉയര്‍ന്നുവരുന്നുണ്ട്. ഇതു സംബന്ധിച്ച് ആശയകുഴപ്പമുണ്ടാക്കുന്ന വാര്‍ത്തകളും പ്രചരിച്ചുവരുന്നുണ്ട്.

TAGS :

Next Story