Quantcast

പശ്ചിമേഷ്യന്‍ സന്ദര്‍ശനം: പ്രധാനമന്ത്രി നരേന്ദ്രമോദി ഒമാനിലെത്തി

MediaOne Logo

Khasida

  • Published:

    4 Jun 2018 7:58 AM GMT

പശ്ചിമേഷ്യന്‍ സന്ദര്‍ശനം: പ്രധാനമന്ത്രി നരേന്ദ്രമോദി ഒമാനിലെത്തി
X

പശ്ചിമേഷ്യന്‍ സന്ദര്‍ശനം: പ്രധാനമന്ത്രി നരേന്ദ്രമോദി ഒമാനിലെത്തി

ഒമാൻ ഭരണ നേതൃത്വവുമായി ഇന്ന്​ നടക്കുന്ന സുപ്രധാന ചർച്ചകൾക്കു ശേഷം അദ്ദേഹം ഉച്ചയോടെ ഡൽഹിക്കു മടങ്ങും.

പ്രധാനമന്ത്രിയുടെ ഗൾഫ്​ പര്യടനം തുടരുന്നു. യു.എ.ഇയിൽ നിന്ന്​ ഇന്നലെ വൈകീട്ട്​ ഒമാനിലെത്തിയ മോദി മസ്‍കത്തിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു. ഒമാൻ ഭരണ നേതൃത്വവുമായി ഇന്ന്​ നടക്കുന്ന സുപ്രധാന ചർച്ചകൾക്കു ശേഷം അദ്ദേഹം ഉച്ചയോടെ ഡൽഹിക്കു മടങ്ങും.

ഫലസ്തീൻ പ്രദേശമായ റാമല്ലയിൽ നിന്നായിരുന്നു മോദിയുടെ പശ്ചിമേഷ്യൻ സന്ദർശനത്തിന്റെ തുടക്കം. ഇന്ത്യയുടെ പ്രഖ്യാപിത ഫലസ്തീൻ നിലപാട്​ ആവർത്തിച്ചുറപ്പിച്ചു എന്നതാണ്​ മോദിയുടെ പശ്ചിമേഷ്യൻ പര്യടനത്തിന്റെ പ്രധാന നേട്ടം. രണ്ടു ദിവസങ്ങൾ യു.എ.ഇയിൽ ചെലവിട്ട മോദി ഉഭയകക്ഷി ബന്ധത്തിന് ​പുതിയ ദിശാബോധം നൽകുന്നതിൽ നിർണായക നേട്ടമാണ്​ ഉറപ്പാക്കിയത്​.

യു.എ.ഇ ​വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഡപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്യാൻ എന്നിവരുമായി നടന്ന ചർച്ചകൾ വലിയ വിജയമായിരുന്നു. അഞ്ചു കരാറുകളിൽ ഒപ്പുവെക്കാൻ സാധിച്ചു എന്നതിനേക്കാൾ പാക്​ തീവ്രവാദത്തെ പരോക്ഷമായാണെങ്കിലും വിമർശിച്ച്​ യു.എ.ഇക്കൊപ്പം സംയുക്ത പ്രസ്താവന നടത്താൻ സാധിച്ചത്​ മികച്ച നയതന്ത്ര വിജയമാണെന്നാണ്​ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഗൾഫ്​ ദിശാമാറ്റത്തിന്റെ സൂചനയായും കേന്ദ്രം യു.എ.ഇ നിലപാടിനെ നോക്കി കാണുന്നു. യു.എ.ഇക്കു പുറമെ ഒമാനുമായും ഏറ്റവും അടുത്ത ബന്ധം രൂപപ്പെടുത്താൻ സാധിച്ചതും ഇന്ത്യക്ക്​ഭാവിയിൽ ഏറെ ഗുണം ചെയ്തേക്കും.

TAGS :

Next Story