Quantcast

യുഎഇയില്‍ ഡീസല്‍ വില കുറയും

MediaOne Logo

Jaisy

  • Published:

    4 Jun 2018 9:20 PM GMT

യുഎഇയില്‍ ഡീസല്‍ വില കുറയും
X

യുഎഇയില്‍ ഡീസല്‍ വില കുറയും

പെട്രോള്‍ വില മാറ്റമില്ലാതെ തുടരും

യുഎഇയില്‍ ഏപ്രില്‍ മാസം ഡീസല്‍ വിലയില്‍ നേരിയ കുറവുണ്ടാകും. പെട്രോള്‍വില മാറ്റമില്ലാതെ തുടരും. ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴിലെ ഇന്ധനവില നിര്‍ണയ സമിതിയാണ് അടുത്തമാസത്തേക്കുള്ള നിരക്ക് പ്രഖ്യാപിച്ചത്.

ഏപ്രില്‍ മാസത്തില്‍ യുഎഇയിലെ ഇന്ധന നിരക്കില്‍ ഡീസല്‍ വിലയില്‍ മാത്രമാണ് മാത്രമുണ്ടാവുക. ഡീസല്‍ വില ലിറ്ററിന് 2 ദിര്‍ഹം 43 ഫില്‍സായിരുന്നത് 2 ദിര്‍ഹം 40 ഫില്‍സായി കുറയും. പെട്രോള്‍ വിലയില്‍ മാറ്റമുണ്ടാവില്ല. സൂപ്പര്‍ പെട്രോള്‍ ലിറ്ററിന് 2 ദിര്‍ഹം 33 ഫീല്‍സ്, സ്പെഷ്യല്‍ പെട്രോളിന് 2 ദിര്‍ഹം 22 ഫില്‍സ്, ഇ പ്ലസ് പെട്രോളിന് രണ്ട് ദിര്‍ഹം 14 ഫില്‍സ് എന്ന മാര്‍ച്ചിലെ നിരക്ക് തന്നെയായിരിക്കും ഏപ്രില്‍ മാസവും ഈടാക്കുക. മൂല്യവര്‍ധിത നികുതി ഉള്‍പ്പെടെയുള്ള നിരക്കാണ്. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലക്ക് അനുസരിച്ചാണ് യുഎഇ ആഭ്യന്തരവിപണിയില്‍ എല്ലാമാസവും ഊര്‍ജ മന്ത്രാലയത്തിന് കീഴിലെ വിലനിര്‍ണയ സമിതി നിരക്ക് നിശ്ചയിക്കുന്നത്. ക്രൂഡോയില്‍ വില ബാരലിന് 65 ഡോളറിനേക്കാള്‍ ഉയര്‍ന്ന നിലയില്‍ സ്ഥിരത കൈവരിക്കുന്ന പശ്ചാത്തലത്തില്‍ യുഎഇയിലെ എണ്ണവിലയും സ്ഥിരപ്പെടുന്നു എന്നതിന്റെ സൂചനയാണ് പുതിയ നിരക്ക്. ഫെബ്രുവരിയില്‍ ബാരലിന് 66.52 ഡോളര്‍ വിലയുണ്ടായിരുന്ന ക്രൂഡോയിലിന്റെ നിരക്ക് മാര്‍ച്ച് അവസാനമായതോടെ ബാരലിന് 69.54 ഡോളറായി ഉയര്‍ന്നിട്ടുണ്ട്.

TAGS :

Next Story