ചരിത്രമുറങ്ങുന്ന ഹിറാ ഗുഹ

ചരിത്രമുറങ്ങുന്ന ഹിറാ ഗുഹ
മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ നിന്നും നാല്കിലോമീറ്റര് അകലെയുള്ള നൂര്‍ മലയുടെ മുകളിലാണ് മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിന് സാക്ഷ്യം വഹിച്ച ഹിറാ ഗുഹ.
പ്രവാചകന്‍ മുഹമ്മദ് നബിക്ക് വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായത് മക്കയിലെ ഹിറാ ഗുഹയില്‍ വെച്ചാണ്. ഹിറാ ഗുഹയില്‍ ധ്യാനനിഗ്മനായിരിക്കെ ജിബ്രീല്‍ മാലാഖ പ്രവാചകന് ദൈവ വചനത്തിന്റെ ആദ്യ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കുന്നതോടെയാണ് ഖുര്‍ആനിന്റെ അവതരണത്തിന് തുടക്കമായത്. ചരിത്ര പ്രസിദ്ധമായ ഹിറാ ഗുഹ ഇപ്പോഴും മക്കയില്‍ കാണാന്‍ സാധിക്കും.

മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ നിന്നും നാല്കിലോമീറ്റര് അകലെയുള്ള നൂര്‍ മലയുടെ മുകളിലാണ് മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിന് സാക്ഷ്യം വഹിച്ച ഹിറാ ഗുഹ. 642 മീറ്ററാണ് മലയുടെ ഉയരം. ഒന്നര മണിക്കൂറിലേറെ സമയം വേണം മലയുടെ മുകളിലെത്താന്‍. ചെങ്കുത്തായ വഴിയിലൂടെ മുകളിലെത്തി ഇരുപത് മീറ്റര്‍ താഴോട്ട് ഇറങ്ങിയാലേ ഗുഹയിലെത്താന്‍ സാധിക്കുകയുളളൂ. രണ്ടോ മൂന്നോ പേര്‍ക്ക് മാത്രം കയറാന്‍ സാധിക്കുന്ന ചെറിയ ഇടം മാത്രമാണ് ഗുഹ. മക്കയിലെ തന്റെ ചുറ്റുമുള്ള ജീവിത സാഹചര്യത്തില്‍ മനം മടുത്ത് ഏകാന്തനായി ഇരിക്കാന്‍ പ്രവാചകന്‍ മുഹമ്മദ് ഇടക്കിടയ്ക്ക് ഇവിടെ വരുമായിരുന്നു. ഏകാന്തമായ ഇരുത്തവും തിരിച്ച് പോക്കും മൂന്ന് വര്‍ഷത്തോളം നീണ്ടു. അങ്ങനെയിരിക്കെ അദ്ദേഹത്തിന്റെ നാല്‍പതാം വയസ്സില്‍ ജിബ്രീല്‍ മലാഖ ദൈവവചനവുമായി അദ്ദേഹത്തിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട് ഖുര്‍ആനിന്റെ ആദ്യ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിച്ചു.
ഹിറാ ഗുഹയില്‍ നിന്നും ഖുര്‍ആനുമായി പുറത്തിറങ്ങിയ പ്രവാചകന്‍ പിന്നീട് ജബലുന്നൂറിലേക്ക് തിരിച്ചു പോയിട്ടില്ല. പുണ്യ സ്ഥലമെല്ലങ്കിലും ഖുര്‍ആനിന്റെ ആദ്യ വചനങ്ങള്‍ ഇറങ്ങിയ ഹിറാ ഗുഹ സന്ദര്‍ശിക്കാന്‍ മക്കയിലെത്തുന്ന ഓരോ വിശ്വാസിയും ശ്രമിക്കാറുണ്ട്.
Adjust Story Font
16

