Quantcast

ഗൾഫ് പ്രതിസന്ധി തീർക്കാൻ വൈറ്റ് ഹൗസിൽ ചർച്ചക്ക് ഒരുക്കമാണെന്ന് ട്രംപ്

MediaOne Logo

admin

  • Published:

    5 Jun 2018 5:39 PM IST

ഗൾഫ് പ്രതിസന്ധി തീർക്കാൻ വൈറ്റ് ഹൗസിൽ ചർച്ചക്ക്  ഒരുക്കമാണെന്ന് ട്രംപ്
X

ഗൾഫ് പ്രതിസന്ധി തീർക്കാൻ വൈറ്റ് ഹൗസിൽ ചർച്ചക്ക് ഒരുക്കമാണെന്ന് ട്രംപ്

അറബ് രാഷ്ട്ര തലവന്‍മാരുമായി ട്രംപ് ഫോണില്‍ സംസാരിച്ചു

ഗൾഫ് പ്രതിസന്ധി തീർക്കാൻ വൈറ്റ് ഹൗസിൽ ചർച്ചക്ക് ഒരുക്കമെന്നു യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അറബ് രാഷ്ട്ര തലവന്‍മാരുമായി ട്രംപ് ഫോണില്‍ സംസാരിച്ചു. കുവൈറ്റ് അമീറിന്റെ സന്ദര്‍ശനത്തിന് തൊട്ട് മുമ്പായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഖത്തര്‍ അമീറുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു. പ്രശ്‌നപരഹാര ശ്രമങ്ങള്‍ക്കുള്ള അമേരിക്കയുടെ സന്നദ്ധത ട്രംപ് ഖത്തറിനെ അറിയിച്ചു. ശേഷം വൈറ്റ് ഹൗസിലെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി സാറാ സാന്റേഴ്‌സും പ്രശ്‌നപരിഹാര ചര്‍ച്ചകള്‍ക്കുള്ള അമേരിക്കന്‍ താത്പര്യം വ്യക്തമാക്കിയിരുന്നു.

TAGS :

Next Story