ദുബൈ കറാമയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി രണ്ട് പാലങ്ങള്‍ തുറന്നു

ദുബൈ കറാമയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി രണ്ട് പാലങ്ങള്‍ തുറന്നു
ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലെ ആദ്യപാലത്തിൽ ഇരു ഭാഗത്തേക്കും രണ്ട് ലൈനുകളാണുള്ളത്. സാബീൽ സ്ട്രീറ്റിൽ നിന്ന് ശൈഖ് സായിദ് സ്ട്രീറ്റിലേക്കുള്ളതാണ് രണ്ടാം പാലം
ദുബൈ കറാമയിലേക്കുള്ള ഗതാഗത കുരുക്കിന് പരിഹാരമായി പുതിയ പാലംതുറന്നു. കറാമക്കു പുറമെ ശൈഖ് റാശിദ്, ശൈഖ് ഖലീഫാ ബിൻ സായിദ് സ്ട്രീറ്റ് ഇൻറർ സെക്ഷനുകൾക്കിടയിലായി മറ്റൊരു പാലവും തുറന്നിട്ടുണ്ട്. ഇരു പാലങ്ങളും ഗതാഗതം സുഗമമാക്കുമെന്ന് ദുബൈ ആർ.ടി.എ അറിയിച്ചു.
ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലെ ആദ്യപാലത്തിൽ ഇരു ഭാഗത്തേക്കും രണ്ട് ലൈനുകളാണുള്ളത്. സാബീൽ സ്ട്രീറ്റിൽ നിന്ന് ശൈഖ് സായിദ് സ്ട്രീറ്റിലേക്കുള്ളതാണ് രണ്ടാം പാലം. കറാമക്കു പുറമെ വേൾഡ് ട്രേഡ് സെൻറർ എന്നീ ഭാഗങ്ങളിലേക്കുള്ള ഗതാഗതം കൂടുതൽ സുഗമമാകും. അൽ ഗർഹൂദ്, മിന റാശിദ് ഭാഗങ്ങളിലേക്കുള്ള ടണൽ നിർമാണം പുരോഗമിക്കുകയാണ്. ഈ വർഷം മധ്യത്തോടെ ടണൽ യാഥാർഥ്യമാകുമെന്ന് ആർ.ടി.എ വ്യക്തമാക്കി.
നഗരത്തിലെ ഗതാഗത വികസനം മുൻനിർത്തിയുള്ള സമഗ്ര പദ്ധതിയുടെ ഭാഗമാണ് പുതിയ പാലങ്ങളെന്ന് ആർ.ടി.എ മേധാവി മതാർ അൽ തായർ പറഞ്ഞു. ശൈഖ് സായിദ് റോഡിൽ നിന്ന് നഗരത്തിന്റെ ഹൃദയ ഭാഗങ്ങളിലേക്ക് എളുപ്പം ചെന്നെത്താൻ സാധിക്കുന്ന വികസന രൂപരേഖയാണ് ആർ.ടി.എ ആവിഷ്കരിക്കുന്നത്.
Adjust Story Font
16

