ഖത്തറിലേക്ക് വരുന്ന തൊഴിലാളികളുടെ മെഡിക്കല്‍ പരിശോധന അതത് രാജ്യങ്ങളില്‍ നിന്ന് നിര്‍വ്വഹിക്കാനുള്ള സംവിധാനം ഒരുക്കി

ഖത്തറിലേക്ക് വരുന്ന തൊഴിലാളികളുടെ മെഡിക്കല്‍ പരിശോധന അതത് രാജ്യങ്ങളില്‍ നിന്ന് നിര്‍വ്വഹിക്കാനുള്ള സംവിധാനം ഒരുക്കി
ഇന്ത്യയില്‍ ഉള്‍പ്പെടെ ഇതിനായി സെന്ററുകള്‍ തുറന്ന് കഴിഞ്ഞെന്ന് സപ്പോര്‍ട്ടിംഗ് സേവന വിഭാഗം മേധാവി ക്യാപ്റ്റന്‍ അബ്ദുല്ല ഖലീഫ അല്‍മുഹന്നദി അറിയിച്ചു
ഖത്തറിലേക്ക് വരുന്ന തൊഴിലാളികളുടെ മെഡിക്കല്‍ പരിശോധന, ഫിംഗര്‍ പ്രിന്റ് ലേബര്‍ കരാര്‍ എന്നിവ അതത് രാജ്യങ്ങളില്‍ നിന്ന് നിര്‍വ്വഹിക്കാനുള്ള സംവിധാനം ഒരുക്കിയതായി ആഭ്യന്തര മന്ത്രാലയം . ഇന്ത്യയില്‍ ഉള്‍പ്പെടെ ഇതിനായി സെന്ററുകള്‍ തുറന്ന് കഴിഞ്ഞെന്ന് സപ്പോര്‍ട്ടിംഗ് സേവന വിഭാഗം മേധാവി ക്യാപ്റ്റന്‍ അബ്ദുല്ല ഖലീഫ അല്‍മുഹന്നദി അറിയിച്ചു.
ഖത്തറിലേക്ക് തൊഴില്‍തേടി വരുന്നവരുടെ മെഡിക്കല്‍ പരിശോധനകളും ഫിംഗര്‍ പ്രിന്റും ഇനിമുതല്‍ നാട്ടില്‍ നിന്ന് തന്നെ പൂര്‍ത്തീകരിക്കാനാവും. തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്ന തൊഴില്‍കരാറും നാടുകളില്‍ നിന്ന് ഒപ്പുവെച്ച് ജോലിയുടെ സ്വഭാവം ഉറപ്പുവരുത്താനുമാകും. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍, പാകിസ്താന്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ ഇതിനകം സെന്ററുകള്‍ തുറന്ന് കഴിഞ്ഞതായി ആഭ്യന്തര മന്ത്രാലയം സപ്പോര്‍ട്ടിംഗ് സേവന വിഭാഗം മേധാവി ക്യാപ്റ്റന്‍ അബ്ദുല്ല ഖലീഫ അല്‍മുഹന്നദി അറിയിച്ചു .ഇന്തോനേഷ്യ, തുണീഷ്യ എന്നീ രാജ്യങ്ങളില്‍ ഉടന്‍ തന്നെ സേവന സെന്ററുകള്‍ തുറക്കും.
ഇനി മുതല്‍ ഈ സെന്ററുകളില്‍ നിന്ന് ലേബര്‍ കരാറുകള്‍ നേടിയതിന് ശേഷമല്ലാതെ ഖത്തറില്‍ വിസ ലഭിക്കുകയില്ല. ഈ തീരുമാനം തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷ നല്‍കുന്നതിനും വാഗ്ദാനം ചെയ്ത വേതന വ്യവസ്ഥകള്‍ പൂര്‍ണമായി ലഭിക്കുന്നതിനും സഹായകമാകുന്നതാണെന്ന് ക്യാപ്റ്റന്‍ അബ്ദുല്ല വ്യക്തമാക്കി.
വീട്ടുവേലക്കാര്‍ക്കുള്ള നിയമങ്ങള്‍ എന്ന വിഷയത്തില്‍ സാമൂഹിക ക്ഷേമ വകുപ്പും തൊഴില്‍ വകുപ്പും സംയുകത്മായ നടത്തിയ പ്രത്യകേ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ക്യാപ്റ്റന്‍ മുഹന്നദി.വിവിധ എംബസികളുടെ ലേബര്‍ പ്രതിനിധികള്‍, അന്താരാഷ്ട്ര ലേബര്‍ സംഘടനകളുടെ പ്രതിനിധികള്‍, മാന്‍ പവര്‍ കമ്പനി പ്രതിനിധികള്‍, വിദേശ സംഘടനാ പ്രതിനിധികള്‍ തുടങ്ങിവരാണ് ഈ യോഗത്തില്‍ സംബന്ധിച്ചത്.
Adjust Story Font
16

