വിശ്വാസികളുടെ തിരക്കില്‍ റൌളാ ശരീഫ്

വിശ്വാസികളുടെ തിരക്കില്‍ റൌളാ ശരീഫ്
സ്വര്‍ഗത്തിലെ ഉദ്യാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇവിടെ, രാപ്പകല്‍ ഭേദമന്യേ പ്രാര്‍ഥനക്കായി എത്തുകയാണ് വിശ്വാസികള്‍.
നോമ്പുകാലത്ത് അതിശക്തമായ തിരക്കാണ് മദീനയിലെ റൌളാ ശരീഫില്‍. പ്രവാചകന്‍ മുഹമ്മദ് നബിയുടെ വീടിനും പ്രസംഗ പീഠത്തിനും ഇടയിലുള്ളതാണ് ഈ സ്ഥലം. സ്വര്‍ഗത്തിലെ ഉദ്യാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇവിടെ, രാപ്പകല്‍ ഭേദമന്യേ പ്രാര്‍ഥനക്കായി എത്തുകയാണ് വിശ്വാസികള്‍.
മുഹമ്മദ് നബിയുടെ വീടിന്റെയും മസ്ജിദുനബവിയിലെ പ്രസംഗ പീഠത്തിന്റെയും ഇടയില്‍ ഇളം പച്ച കാർപ്പറ്റ് വിരിച്ചു ഈയിടമാണ് ശ്രേഷ്ഠമായ ഉദ്യാനം അഥവാ റൌളാ ശരീഫ്. മിമ്പര്‍ മുതൽ വീടിന്റെ ഭിത്തി വരെ ഭിത്തിവരെ 22 മീറ്റർ നീളം 15 മീറ്റർ വീതി. സ്വർഗ്ഗത്തിലെ ഒരു ഉദ്യാനമാണിതെന്ന് വിശുദ്ധ ഗ്രന്ഥം പരിചയപ്പെടുത്തുന്നു. ഇവിടെ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുമെന്നാണ് പ്രവാചക പാഠം. ഇക്കാരണത്താല്‍ സ്ത്രീപുരുഷ ഭേദമന്യേ ഇവിടെ പ്രാര്‍ഥനക്കെത്തുന്നു വിശ്വാസികള്‍.
പ്രവാചക കാലത്ത് റൌളാ ശരീഫ് മാത്രമായിരുന്നു മസ്ജിദുന്നബവിയുടെ വിസ്തൃതി. മുഹമ്മദ് നബിയെ ഖബറടക്കിയത് റൌളാ ശരീഫിനോട് ചേര്‍ന്നാണ്. ലക്ഷോപലക്ഷം തീര്‍ത്ഥാടകരാണ് ഇവിടെയെത്തുന്നത്. പ്രാര്‍ഥനക്ക് ശേഷം പ്രവാചകന്റെ ഖബറിടത്തില്‍ അഭിവാദ്യം ചെയ്താണ് മടക്കം.
Adjust Story Font
16

